ETV Bharat / bharat

“ഇത് എന്‍റെ ശബ്‌ദമല്ല, ഏത് അന്വേഷണത്തേയും നേരിടും”: ഗജേന്ദ്ര സിംഗ് ശെഖാവത്ത് - രാജസ്ഥാൻ സർക്കാർ

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ നീക്കമെന്ന് കാണിച്ച് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്തും സച്ചിൻ പൈലറ്റിന്‍റെ ക്യാമ്പിലുണ്ടായിരുന്ന എം‌എൽ‌എയും തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

Not my voice, ready to face probe: Gajendra Singh Shekhawat  ഗജേന്ദ്ര സിങ്ങ് ശേഖവത്ത്.  രാജസ്ഥാൻ സർക്കാർ  “ഇത് എന്‍റെ ശബ്ജമല്ല, ഏത് അന്വേഷണത്തേയും നേരിടും”: ഗജേന്ദ്ര സിങ്ങ് ശേഖവത്ത്.
ഗജേന്ദ്ര സിങ്ങ് ശേഖവത്ത്
author img

By

Published : Jul 17, 2020, 1:52 PM IST

Updated : Jul 17, 2020, 2:10 PM IST

ജയ്പൂർ: രാജസ്ഥാനില്‍ അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് കോൺഗ്രസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിലുള്ള ശബ്ദം തന്‍റേതല്ലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. വിഷയത്തിൽ ഏത് തരം അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഓഡിയോ ക്ലിപ്പുകൾ ഷെഖാവത്തും പൈലറ്റിന്‍റെ വിശ്വസ്തനായ ഭൻവർലാൽ ശർമയും തമ്മിലുള്ള സംഭാഷണങ്ങളാണെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ ക്യാമ്പ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ഇത് എന്‍റെ ശബ്ദമല്ല ... അന്വേഷണം നടക്കട്ടെ. ഏത് അന്വേഷണവും നേരിടാൻ ഞാൻ തയ്യാറാണ്,”- അദ്ദേഹം പറഞ്ഞു.

ജയ്പൂർ നിവാസിയായ സഞ്ജയ് ജെയിൻ വഴിയാണ് കോൺഗ്രസ് എം‌എൽ‌എ ഭൻ‌വർ‌ലാൽ ശർമയുമായി ശെഖാവത്ത് ബന്ധപ്പെട്ടിരുന്നതെന്നും സഞ്ജയ് ജെയിനെ അറസ്റ്റ് ചെയ്യണമെന്നും എഐസിസി വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.

Last Updated : Jul 17, 2020, 2:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.