ETV Bharat / bharat

പ്രളയത്തില്‍ മുങ്ങി അസമും ബീഹാറും; മരണസംഖ്യ 142 കടന്നു - വെള്ളപ്പൊക്കം

വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുകയാണ്

പ്രളയത്തില്‍ മുങ്ങി ഉത്തരേന്ത്യ; മരണസംഖ്യ 142 കടന്നു
author img

By

Published : Jul 19, 2019, 5:30 PM IST

Updated : Jul 19, 2019, 6:21 PM IST

ഗുവാഹത്തി: ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴയില്‍ മരണസംഖ്യ 142 ആയി ഉയർന്നു. വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. അസമില്‍ 37 പേരും ഉത്തർപ്രദേശില്‍ 17 പേരും മരിച്ചു. ബിഹാറില്‍ മരണസംഖ്യ 78 കടന്നു.

പ്രളയത്തില്‍ മുങ്ങി അസമും ബീഹാറും

അസമിലെ 33 ജില്ലകളില്‍ 28 എണ്ണവും വെള്ളത്തിനടിയിലാണ്. 54 ലക്ഷം പേരെ പ്രളയം ബാധിച്ചു. കാണ്ടാമൃഗങ്ങളുടെ പ്രധാന ആവാസവ്യവസ്ഥയായ കാസിരംഗ നാഷണല്‍ പാർക്കും പോബിത്തോറ വന്യജീവി സങ്കേതവും വെള്ളത്തിനടിയില്‍ തന്നെയാണ്. 13.48 ലക്ഷം പേരെ ദുരിതത്തിലാക്കിയ ബാർപേറ്റ ജില്ലയെയാണ് പ്രളയം ഏറ്റവും മോശമായി ബാധിച്ചത്. 427 ദുരിതാശ്വാസ ക്യാമ്പുകളും 393 ദുരിതാശ്വാസ സാമഗ്രഹികളുടെ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

ആസാം  ബിഹാർ  വെള്ളപ്പൊക്കം  പ്രളയം
കാസിരംഗ നാഷണല്‍ പാർക്ക്

ബിഹാറില്‍ 18 ജില്ലകളിലായി 55 ലക്ഷം ജനങ്ങൾ പ്രളയ ദുരിതത്തിലാണ്. 221 ദുരിതാശ്വാസം ക്യാമ്പുകളില്‍ നാല് ലക്ഷത്തോളം ജനങ്ങളാണ് കഴിയുന്നത്. വെള്ളം ഇറങ്ങി തുടങ്ങിയ സ്ഥലങ്ങളില്‍ പകർച്ചാവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ആസാം  ബിഹാർ  വെള്ളപ്പൊക്കം  പ്രളയം
പ്രളയം

ഇവയ്ക്ക് പുറമേ മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി തുടരുകയാണ്. മേഘാലയയില്‍ 159 ഗ്രാമങ്ങളിലായി രണ്ട് ലക്ഷം പേരെ പ്രളയം ബാധിച്ചു. മിസോറാമില്‍ 5000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

Intro:Body:Conclusion:
Last Updated : Jul 19, 2019, 6:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.