ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ വയോധിക ഉൾപ്പെടെ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം 218 ആയി. രോഗം ഭേദമായതിനെ തുടർന്ന് 14 പേര്‍ ആശുപത്രി വിട്ടു. ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 135 ആയി. നിലവിൽ 81 കേസുകളാണ് സജീവമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ച 33 റിപ്പോർട്ടുകളിലെ രണ്ട് പേർക്കാണ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ബാക്കി എല്ലാം നെഗറ്റീവ് ആണെന്ന് ജില്ലാ നിരീക്ഷണ ഓഫീസർ സുനിൽ ദോഹാരെ പറഞ്ഞു. നോയിഡയുടെ സെക്ടർ 22 ൽ നിന്നുള്ള 40 വയസുള്ള പുരുഷനും 80 വയസുള്ള വയോധികയ്ക്കുമാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. ജില്ലാ ഭരണകൂടത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രോഗികളുടെ വീണ്ടെടുക്കൽ നിരക്ക് 61.92 ശതമാനമാണ്.
ഗൗതം ബുദ്ധ നഗറിൽ വയോധിക ഉൾപ്പെടെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഉത്തർപ്രദേശ്
ജില്ലയിലെ കൊവിഡ് കേസുകളുടെ എണ്ണം 218 ആയി. രോഗം ഭേദമായതിനെ തുടർന്ന് 14 പേര്‍ ആശുപത്രി വിട്ടു. ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 135 ആയി