തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ മദ്യം കിട്ടണമെങ്കില്‍ കാശ് മാത്രം പോര കുടയും വേണമെന്ന് ജില്ലാ ഭരണകൂടം. വരിയില്‍ നില്‍ക്കുന്നവര്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കാനാണ് നടപടി. കുടയില്ലാതെ വരുന്നവര്‍ക്ക് മദ്യം നല്‍കരുതെന്നും ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. തിരുപ്പൂര്‍ ജില്ലാ കലക്ടര്‍ കെ. വിജയകാര്‍ത്തികേയനാണ് പുതിയ തന്ത്രവുമായി രംഗത്ത് എത്തിയത്.
-
NO UMBRELLA ☂️, NO ALCHOHOL ! திருப்பூர் மாவட்டத்தில் சமூக இடைவெளியை தீவிரமாக கடைபிடிக்கும் பொருட்டு மதுபான கடைகளுக்கு வருபவர்கள் தவறாது குடையுடன் வந்து, குடை பிடித்து நின்று மதுபானங்களை பெற்றுச் செல்ல வேண்டும். குடையுடன் வராதவர்களுக்கு மதுபானம் வழங்கப்படமாட்டாது. #TASMAC
— Vijayakarthikeyan K (@Vijaykarthikeyn) May 5, 2020 " class="align-text-top noRightClick twitterSection" data="
">NO UMBRELLA ☂️, NO ALCHOHOL ! திருப்பூர் மாவட்டத்தில் சமூக இடைவெளியை தீவிரமாக கடைபிடிக்கும் பொருட்டு மதுபான கடைகளுக்கு வருபவர்கள் தவறாது குடையுடன் வந்து, குடை பிடித்து நின்று மதுபானங்களை பெற்றுச் செல்ல வேண்டும். குடையுடன் வராதவர்களுக்கு மதுபானம் வழங்கப்படமாட்டாது. #TASMAC
— Vijayakarthikeyan K (@Vijaykarthikeyn) May 5, 2020NO UMBRELLA ☂️, NO ALCHOHOL ! திருப்பூர் மாவட்டத்தில் சமூக இடைவெளியை தீவிரமாக கடைபிடிக்கும் பொருட்டு மதுபான கடைகளுக்கு வருபவர்கள் தவறாது குடையுடன் வந்து, குடை பிடித்து நின்று மதுபானங்களை பெற்றுச் செல்ல வேண்டும். குடையுடன் வராதவர்களுக்கு மதுபானம் வழங்கப்படமாட்டாது. #TASMAC
— Vijayakarthikeyan K (@Vijaykarthikeyn) May 5, 2020
ആറടി അകലമാണ് ആളുകള്‍ തമ്മില്‍ പാലിക്കേണ്ടത്. കുട ഉപയോഗിക്കുന്നവര്‍ ഇത് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെയാണ് തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ പൂട്ടിയത്. അയല്‍ സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറന്നതോടെ സംസ്ഥാനവും ഇതിന് നിര്‍ബന്ധിതമാകുകയായിരുന്നു. അതിനാല്‍ മെയ് ഏഴ് മുതല്‍ തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കം. രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് മദ്യശാലകള്‍ തുറക്കുക. അതേ സമയം ചെന്നൈയില്‍ കുടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് ചെന്നൈ ജില്ലാ ഭരണകൂടം അറിയിച്ചു. 500 പുതിയ കൊവിഡ് കേസുകളാണ് ചെന്നൈയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തതത്.