ETV Bharat / bharat

വന്ദേമാതരം അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യ വിട്ടുപോകണമെന്ന്; പ്രതാപ് ചന്ദ്ര സാരംഗി

സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ നിയമമെന്ന് സാരംഗി.

Pratap Sarangi  CAA  Vande Mataram  Congress  PoK  BJP  വന്ദേമാതരം അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ല  പ്രതാപ് ചന്ദ്ര സാരംഗി
വന്ദേമാതരം അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ല;പ്രതാപ് ചന്ദ്ര സാരംഗി
author img

By

Published : Jan 19, 2020, 11:43 AM IST

സൂററ്റ്: വന്ദേമാതരം വിളിക്കാൻ തയ്യാറാകാത്തവർ ഇന്ത്യ വിട്ടു പോകണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി രംഗത്ത്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തെയും അഖണ്ഡതയെയും അംഗീകരിക്കണം. അതുപോലെ തന്നെ വന്ദേമാതരത്തെയും അംഗീകരിക്കാൻ തയ്യാറാകണം. അതിന് താൽപ്പര്യമില്ലാത്തവർ ഇന്ത്യയിൽ ജീവിക്കാൻ അർഹരല്ല. അവർ രാജ്യം വിടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യത്തിനു മുൻപ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ നിയമമെന്നും സാരംഗി പറഞ്ഞു. പൗരത്വ നിയമത്തിലൂടെ രാജ്യത്തെ വിഭജിച്ചവരുടെ പാപങ്ങളെ കഴുകി കളയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്‌തത്. ഇക്കാര്യത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. പൗരത്വ നിയമം 70 വർഷം മുമ്പ് നടപ്പാക്കേണ്ടതായിരുന്നുവെന്നും സാരംഗി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.