ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തെ ലോകം മുഴുവൻ പിന്തുണച്ചെന്നും കശ്മീർ താഴ്‌വരയിൽ ഇപ്പോൾ നിയന്ത്രണങ്ങൾ ഇല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീർ താഴ്‌വരയിലെ നിയന്ത്രണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച പ്രതിപക്ഷത്തെ വിമർശിച്ച ഷാ അടുത്ത അഞ്ച് മുതല്‍ ഏഴ് വർഷത്തിനുള്ളിൽ ജമ്മു കശ്മീരിനെ രാജ്യത്തെ വികസിത മേഖലയാക്കി മാറ്റുമെന്നും പറഞ്ഞു. ആർട്ടിക്കിൾ 370 ൽ ഇന്ത്യയുടെ തീരുമാനത്തെ ലോക നേതാക്കൾ പിന്തുണച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര പൊതുസഭയെ പരാമർശിച്ച് ഷാ പറഞ്ഞു.
ജമ്മു കശ്മീരിലെ തീവ്രവാദത്തിൽ 41,800 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ജവാന്മാരുടെ വിധവ, അനാഥരായ കുട്ടികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ആരും ഉന്നയിക്കുന്നില്ലെന്നും ദേശീയ സുരക്ഷയെക്കുറിച്ചുള്ള സെമിനാറിൽ സംസാരിച്ച ഷാ പറഞ്ഞു.