ETV Bharat / bharat

യോഗി ആദിത്യനാഥ് ഗൗതം ബുദ്ധ നഗറിൽ സന്ദർശനം നടത്തും - ഉത്തർപ്രദേശ് മുഖ്യമന്ത്രി

ഞായറാഴ്ച വൈകിട്ട് 4.30ന് പൊലീസ് കമ്മീഷണറുടെ പുതിയ ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗ്രേറ്റർ നോയിഡയില്‍ പാർട്ടി നേതാക്കളുമായി കൂടികാഴ്ച നടത്തും

yogi adityanath  development projects in Noida  യോഗി ആദിത്യനാഥ്  ഗൗതം ബുദ്ധ നഗർ  ഉത്തർപ്രദേശ് മുഖ്യമന്ത്രി  സന്ദർശനം
യോഗി ആദിത്യനാഥ് ഗൗതം ബുദ്ധ നഗറിൽ സന്ദർശനം നടത്തും
author img

By

Published : Mar 1, 2020, 6:05 PM IST

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൗതം ബുദ്ധ നഗറിൽ സന്ദർശനം നടത്തും. രണ്ട് ദിവസമായാണ് സന്ദർശനം നടത്തുക. ഞായറാഴ്ച വൈകിട്ട് 4.30ന് പൊലീസ് കമ്മീഷണറുടെ പുതിയ ഓഫീസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗ്രേറ്റർ നോയിഡയില്‍ പാർട്ടി നേതാക്കളുമായി കൂടികാഴ്ച നടത്തും. ചില പ്രധാന പാതകളില്‍ വഴിതിരിച്ചുവിടൽ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗൗതം ബുദ്ധ നഗറിൽ സ്വകാര്യ ഡ്രോണുകളുടെ പ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തുമെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ദ്വിവേദി പറഞ്ഞു. പുതിയ കമ്മീഷണർ ഓഫീസിന് ചുറ്റുമുള്ള റോഡുകളിൽ ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ രാത്രി എട്ട് വരെ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് നോയിഡ ട്രാഫിക് പോലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.