പാറ്റ്ന: രാജ്യവ്യാപകമായി ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാന്‍ നിലവില്‍ നിര്‍ദേശങ്ങളില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ദേശീയ പൗരത്വ പട്ടിക ആവശ്യമാണെന്ന് ഇന്ത്യന്‍ പൗരത്വ നിയമം ഭാഗം 14എ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് പൗരന്മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും. മന്‍മോഹന്‍ സിങ് സര്‍ക്കാറിന്‍റെ കാലത്താണ് നിയമം നടപ്പില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ ചെയ്യുന്നതൊന്നും തെറ്റല്ലെന്നും തങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമാണ് തെറ്റാവുന്നതെന്നും മന്ത്രി ആരോപിച്ചു.
നിയമപ്രകാരം എന്‍.ആര്‍.സി നടപ്പാക്കുന്നതിന് മുമ്പേ തീയതി പ്രഖ്യാപിക്കുകയും പിന്നീട് മാത്രമാണ് പട്ടിക പ്രസിദ്ധപ്പെടുത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയുള്ള വാദങ്ങളും നിര്‍ദേശങ്ങളും അപ്പീലുകളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാന്‍ ഇന്ത്യ എന്‍.ആര്‍.സിയുടെ ആദ്യപടിയാണ് ദേശീയ പൗരത്വ പട്ടികയെന്ന് പ്രതിപക്ഷം ആരോപണമുയര്‍ത്തിയതിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. അമിത് ഷാ പ്രതിപക്ഷത്തിന്‍റെ ഈ ആരോപണത്തെ തള്ളിയിരുന്നു.