ഗാന്ധിനഗര്‍: സംസ്ഥാനത്ത് വീണ്ടും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിദശീകരണം. ലോക്ക്‌ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് വ്യാപാര കേന്ദ്രങ്ങളും പൊതുഗതാഗതവും വ്യവസായ ശാലകളും ഓഫീസുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സംസ്ഥാനം സാധാരണഗതിയിലേക്ക് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും ഈയൊരു സാഹചര്യത്തില്‍ വീണ്ടും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കഴിഞ്ഞ മാസം മുതല്‍ സംസ്ഥാനത്ത് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത് നാനൂറിലധികം കൊവിഡ് പോസിറ്റീവ് കേസുകളാണ്. സംസ്ഥാനത്ത് ഇതുവരം 23,590 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,478 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ഗുജറാത്തില്‍ വീണ്ടും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് രുപാനി - വിജയ് രുപാനി
ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിദശീകരണം.