മുംബൈ: ഭീമാ കോറെഗാവ് അക്രമവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് (എൽഗാർ പരിഷത്ത് കേസ്) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. കേസ് എൻഐഎയെ ഏൽപിക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന് എതിർപ്പില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് കുമാർ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേന്ദ്രത്തിന്‍റെ തീരുമാനത്തെ വിമർശിച്ചു. അന്വേഷണത്തിൽ ഇടപെടാന്‍ കേന്ദ്ര സർക്കാരിന് എല്ലാ അവകാശങ്ങളുമുണ്ടെന്നും അന്വേഷണം എൻഐഎക്ക് കൈമാറുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിനെ ബോധിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻസിപി മേധാവി ശരദ് പവാർ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് കേസ് എൻഐഎക്ക് കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസിന്‍റെ രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കഴിഞ്ഞ ആഴ്ച പൂനെ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
2017 ഡിസംബര്‍ 31ന് പൂനെയ്ക്ക് സമീപം ഭീമ കൊറേഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വരാവര റാവു തുടങ്ങിയവരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2018 ജനുവരി ദളിതര്‍ക്കെതിരെ മറാത്ത വിഭാഗക്കാരുടെ അക്രമവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇവരടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണമായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ത്തിയത്. കോൺക്ലേവിന് മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്ന് പൂനെ പോലീസ് അവകാശപ്പെട്ടു. അവിടെ നടത്തിയ പ്രസംഗങ്ങൾ അക്രമത്തിന് കാരണമായി.