ഐക്യരാഷ്ട്ര പൊതുസഭയെ രണ്ടാം തവണ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലക്ക് അഭിസംബോധന ചെയ്യുമ്പോൾ നരേന്ദ്ര മോദി പാകിസ്ഥാനുമായി മുഖാമുഖം ഇടപഴകുന്നത് അഭികാമ്യമല്ലെന്ന് ഇസ്ലാമാബാദിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ശരത് സഭാർവാൾ. മോദി സർക്കാറിന്‍റെ 'നോ ടോക്ക്സ് വിത്ത് ടെറർ' എന്ന ജനകീയ ധാരണയെ പിന്തുണയ്ക്കുന്നതിനാൽ പാകിസ്ഥാനുമായി സംഭാഷണത്തിന് ഇപ്പോൾ സാധ്യതയില്ലെന്നും സബർവാൾ മുന്നറിയിപ്പ് നൽകി.
കശ്മീരിൽ ട്രംപിന്‍റെ മധ്യസ്ഥത വാഗ്ദാനം ചെയ്യുന്നത് ആശങ്കയല്ലെന്നും പാകിസ്ഥാനിൽ നിന്ന് പുറത്തുവരുന്ന ഭീകരതയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനകൾ ന്യൂഡൽഹി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും മുതിർന്ന പത്രപ്രവർത്തക സ്മിത ശർമയുമായുള്ള ഒരു സ്വതന്ത്ര സംഭാഷണത്തിൽ, സബർവാൾ അടിവരയിട്ടു. ഒക്ടോബറിൽ നടക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് യോഗവും വിഷയത്തിൽ നിർണായകമാകും. കർതാർപൂർ ഇടനാഴി തുറന്നത് ഉഭയകക്ഷി ബന്ധം തുറക്കുന്നതുമായി ബന്ധിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദി ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യുമ്പോൾ കശ്മീരിലെ വിഷയത്തോടുള്ള പാകിസ്ഥാന്‍റെ നയത്തിനോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?
ശരത് സഭാർവാൾ: ഇതാദ്യമായല്ല പാകിസ്ഥാൻ യുഎന്നിൽ കശ്മീരിനേയും ഇന്ത്യയേയും വലിയ രീതിയിൽ കൊണ്ടുവരുന്നത്. അവർ അത് വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ഇത്തവണ, അവർ ഇത് കൂടുതൽ കർശനമാക്കിയേക്കാം, പക്ഷേ നമ്മൾ മറ്റൊരു മനോഭാവമാണ് സ്വീകരിച്ചതെന്ന് തോന്നുന്നു. സന്ദർശനത്തിന് പുറപ്പെടുന്നതിന് മുമ്പ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പത്രസമ്മേളനത്തിൽ പറഞ്ഞു, ആഭ്യന്തര കാര്യമായതിനാൽ 370 നീക്കം ചെയ്തതിനെകുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കില്ല. പകരം, അദ്ദേഹത്തിന്റെ പ്രസംഗം വികസനത്തിലും മറ്റ് പ്രധാന അന്താരാഷ്ട്ര പ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. നമ്മൾ തീവ്രവാദത്തെക്കുറിച്ച് സംസാരിക്കുമെങ്കിലും അത് പ്രസംഗത്തിന്റെ വലിയ കേന്ദ്രമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നേതാക്കൾക്ക്, പ്രത്യേകിച്ച് നമ്മുടെ പ്രധാനമന്ത്രിക്ക് ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനുമായി ഇടപഴകേണ്ട ആവശ്യമില്ലാത്തതിനാൽ അത് അങ്ങനെയായിരിക്കണം. പല കാര്യങ്ങളിലും നമുക്ക് പിന്നിൽ നിൽക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. ആ നിലയിൽ ഇടപഴകുന്നത് അഭികാമ്യമല്ല.
പാകിസ്ഥാൻ പ്രധാനമന്ത്രി എന്തു പറഞ്ഞാലും നയതന്ത്ര തലത്തിൽ ഇന്ത്യ ഒരു ഉത്തരം നൽകും. റെക്കോർഡിന് അത് മാത്രം മതി. അന്താരാഷ്ട്ര കമ്മിറ്റിയിൽ പ്രധാന താൽപ്പര്യങ്ങളുള്ള ഒരു വലിയ രാജ്യത്തെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്നത്. അത് പാകിസ്ഥാൻ വിഷയത്തിൽ മാത്രം ഒതുങ്ങുന്നില്ല. പ്രധാനമന്ത്രി വലിയ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഉചിതമാണ്. തീർച്ചയായും, അദ്ദേഹം നമ്മെ അലട്ടുന്ന തീവ്രവാദം എന്ന പ്രശ്നത്തെ ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കും. തുടർന്ന് വികസനം, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക്കിന്റെ മറ്റ് പ്രശ്നങ്ങൾ, അവിടത്തെ പരിസ്ഥിതി, സുരക്ഷാ വാസ്തുവിദ്യ എന്നിവയെക്കുറിച്ച് സംസാരിക്കും.
കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര വേദിയിൽ പാകിസ്ഥാൻ ഒറ്റപ്പെടുമോ?
ശരത് സഭാർവാൾ: യുഎൻ സുരക്ഷാ സമിതിയിൽ ഈ വിഷയം ഉന്നയിക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ചൈനയുടെ സഹായത്തോടെ, അനൗപചാരിക കൂടിയാലോചനകൾക്കായി അനൗപചാരിക ചർച്ചകൾ സംഘടിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. പക്ഷെ ആ ശ്രമം പൂർണ്ണമായും പരാജയപ്പെട്ടു. യുഎൻ മനുഷ്യാവകാശ സമിതിയിലാണ് അവർക്ക് രണ്ടാമത്തെ അവസരം ലഭിച്ചത്. എന്നാൽ പ്രമേയം അവതരിപ്പിക്കുന്നതിനോ ജമ്മു കശ്മീരിനെക്കുറിച്ച് പ്രത്യേക ചർച്ചയ്ക്ക് പ്രേരിപ്പിക്കുന്നതിനോ യാതൊരു പിന്തുണയും ലഭിച്ചില്ല. അവസരം ലഭിക്കുന്നിടത്തെല്ലാം അവർ ഈ വിഷയം ഉന്നയിക്കുന്നത് തുടരും. ചില അന്തർദ്ദേശീയ പ്രതികരണങ്ങൾ ഉണ്ടാകും. പക്ഷേ അമേരിക്കയിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ ഉള്ള പ്രതികരണങ്ങൾ വളരെ വിരളമായിരിക്കും.
യുഎൻ സെക്രട്ടറി ജനറൽ കുറച്ചുകൂടി മുന്നോട്ട് പോയി യുഎൻഎസ്‌സി പ്രമേയങ്ങളെക്കുറിച്ച് സംസാരിച്ചു. യുഎൻ സുരക്ഷാസമിതി അജണ്ടയിലെ ഇന്ത്യ-പാകിസ്ഥാൻ ചോദ്യത്തിൽ ഈ പ്രമേയം ഇപ്പോഴും ആലേഖനം ചെയ്തിട്ടുണ്ട്. ഈ പ്രമേയങ്ങളെക്കുറിച്ച് അദ്ദേഹം ഒരു പരാമർശം നടത്തി. എന്നാൽ അതിനപ്പുറമുള്ള ഒന്നിനും അവിടെ ഒന്നും സംഭവിച്ചില്ല. ആ പ്രതികരണങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ നമ്മൾക്ക് കഴിഞ്ഞു. എന്നാൽ ഈ പ്രതികരണം എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സ്ഥിതിയിൽ പുരോഗതി വരിക. ഇതുവരെ, ആളുകൾ നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അന്താരാഷ്ട്ര പ്രതികരണം മറ്റ് സാഹചര്യങ്ങളിലേക്ക് വഴിമാറില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഭാഷണ സാധ്യത എന്തെങ്കിലുമുണ്ടോ?
ശരത് സഭാർവാൾ: ഏറ്റവും പ്രയാസകരമായ ബന്ധങ്ങളിൽ പോലും സംഭാഷണത്തിന് ഒരു സ്ഥാനമുണ്ടെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. ബാലകോട്ട് പോലുള്ള പ്രശ്നങ്ങൾ കടന്നുവരുമ്പോൾ അതുമായി ബന്ധപ്പെട്ട തടസ്സം, ശിക്ഷാനടപടികൾ എന്നിവ തീർച്ചയായും സംഭാഷണത്തിലൂടെ സംയോജിപ്പിച്ച് നിയന്ത്രിക്കേണ്ട ഒരു ബന്ധമാണിത്. ബന്ധം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും അക്രമത്തിന്റെ തോത് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. പക്ഷേ, ഭീകരതയ്ക്കും ചർച്ചകൾക്കും ഒരുമിച്ച് പോകാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. പൊതു ധാരണയിൽ വളരെ പ്രചാരമുള്ള നിലപാടാണത്. നിങ്ങൾ നിയന്ത്രണങ്ങൾ നീക്കണമെന്ന് പറഞ്ഞ് പാക്കിസ്ഥാൻ സംഭാഷണത്തിന് വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോൾ, 370 നീക്കം പഴയപടിയാക്കാൻ പോലും അവർ ആവശ്യപ്പെടുന്നു. പക്ഷെ ഈ നിമിഷം സംഭാഷണം ഒരു സാധ്യതയാണെന്ന് തോന്നുന്നില്ല.
പാകിസ്ഥാൻ ഒരു സാധാരണ അയൽവാസിയാകുന്നതുവരെ കശ്മീരിലെ സ്ഥിതി സാധാരണ നിലയിലാക്കാൻ കഴിയില്ലെന്ന് സൂചിപ്പിച്ച് ന്യൂഡൽഹി പാകിസ്ഥാന് മേൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?
ശരത് സഭാർവാൾ: കശ്മീർ പ്രശ്നത്തിന്റെ ബാഹ്യ മാനങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നതിന്റെ സൂചനയാണ് ഈ നീക്കം. രാഷ്ട്രീയത്തിൽ നമുക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, താഴ്വരയെ അസ്ഥിരപ്പെടുത്തുന്നതിനും അവിടെ ധാരാളം ഇന്ത്യൻ സേനകളെ കെട്ടിയിടുന്നതിനുമുള്ള ഒരു ഉപകരണമാണ് തീവ്രവാദം. അതിന് കശ്മീരിന്റെ പ്രത്യേക പദവിയുമായോ ആർട്ടിക്കിൾ 370തുമായോ യാതൊരു ബന്ധവുമില്ല. ആ നിലപാട് വ്യത്യസ്തമാണ്, അതിന് വ്യത്യസ്തമായ പരിഹാരങ്ങളുണ്ട്. അതിന് നമ്മൾ സ്വീകരികേണ്ട കുറച്ച് കാര്യങ്ങളുമുണ്ട്. ഭീകരതയിൽ നിന്നും ശത്രുതയുടെ ഭാവത്തിൽ നിന്നും പാകിസ്ഥാൻ പിൻമാറുമെന്ന് നാം പ്രതീക്ഷിക്കേണ്ടതില്ല.
മെഗാ ഹ്യൂസ്റ്റൺ റാലി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ച എന്നിവയ്ക്ക് ശേഷം ഡൊണാൾഡ് ട്രംപ് വീണ്ടും ഒരു മദ്ധ്യസ്ഥനാകാമെന്ന് പറയുകയും പ്രധാനമന്ത്രി മോദിയെ ‘ആക്രമണാത്മക’ എന്ന പദം ഉപയോഗിച്ചു. കശ്മീർ വിഷയത്തിൽ ട്രംപിന്‍റെ നിലപാട് നിങ്ങൾ എങ്ങനെ കാണുന്നു?
ശരത് സഭാർവാൾ: അത് അമേരിക്കയുടെ തന്ത്രമാണ്. വ്യാപാര പ്രശ്‌നങ്ങൾക്കിടയിലും ഇന്ത്യയുമായി അതിവേഗം വളരുന്ന ബന്ധമുണ്ട് അമേരികയ്ക്ക്. ഇത് ഒരു തന്ത്രപരമായ ബന്ധമാണ്. മറുവശത്ത്, അഫ്ഗാനിസ്ഥാന്റെ പശ്ചാത്തലത്തിൽ അവർക്ക് പാകിസ്ഥാനെ ആവശ്യമാണ്. ചൈനയിൽ നിന്ന് പാകിസ്ഥാനെ അകറ്റി നിർത്താനും അവർ ശ്രമിക്കുന്നു. പക്ഷെ ആ കാര്യത്തിൽ അവർ വിജയിച്ചേക്കില്ല.
പ്രധാനമന്ത്രി മോദി തന്നോട് മധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെട്ടതായി പറഞ്ഞുകൊണ്ടാണ് ട്രംപ് ആരംഭിച്ചത്. നമ്മൾ അങ്ങനൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് നമ്മൾ ശക്തമായി പ്രതികരിച്ചു. ഇരു രാജ്യങ്ങളും ഇത് അംഗീകരിക്കുന്ന തരത്തിൽ മധ്യസ്ഥത വിഷയം അവതരിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവാണ്. എന്നാൽ ഇത് ഒരു ഓഫർ അല്ലാത്തതിനാൽ ഇന്ത്യ ഒരു തുറന്ന മധ്യസ്ഥത സ്വീകരിക്കില്ല.
ഇന്ന് യുഎൻ സുരക്ഷാ സമിതി ഹാഫിസ് സയീദിന് ഭാഗികമായി ധനസഹായം അനുവദിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള അത്തരമൊരു അഭ്യർത്ഥനയെ ഇന്ത്യയോ യുഎസോ എന്തുകൊണ്ട് എതിർക്കുന്നില്ല?
ശരത് സഭാർവാൾ: ഇത് ഹഫീസ് സയീദിന് മാത്രമാണോ അതോ മറ്റ് വ്യക്തികൾക്കും വേണ്ടി ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്തുകൊണ്ടാണ് എതിർപ്പ് ഉന്നയിക്കാത്തതെന്നത് സംബന്ധിച്ച സാഹചര്യങ്ങളെക്കുറിച്ച് എനിക്കറിയില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൽ, കാര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്ന് നമുക്ക് നോക്കാം. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പാകിസ്ഥാൻ പണ്ടേ പുറകിലാണ്. ഒക്ടോബറിൽ പ്രധാന കൂടികാഴ്ച ഉണ്ടാകും. സത്യം പറഞ്ഞാൽ, അവർ കരിമ്പട്ടികയിൽ പോകണം. ചൈന, തുർക്കി, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് പിന്തുണ ഉള്ളതുകൊണ്ടും കരിമ്പട്ടികയിൽ നിന്ന് ഒഴിവാകാൻ മൂന്ന് രാജ്യങ്ങൾ പിന്തുണ മാത്രം മതിയെന്നുള്ളത് കൊണ്ടും അവർക്ക് കരിമ്പട്ടികയിൽ നിന്ന് ഒഴിവാകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. യുഎസ്‌എ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്. എല്ലാ സാമ്പത്തിക സ്രോതസ്സുകളും വെട്ടിക്കുറയ്ക്കുന്നതും രക്ഷാപ്രവർത്തന പദ്ധതിയെ അപകടത്തിലാക്കുന്നതുമായ വളരെ ഗുരുതരമായ കാര്യമാണ് കരിമ്പട്ടിക. ചാരനിറത്തിലുള്ള പട്ടികയിൽ അവർ തുടരുകയാണെങ്കിൽ തന്നെ നാം സംതൃപ്തരായിരിക്കണം. കാരണം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്‍റെ വാൾ അവരുടെ തലയിൽ തൂങ്ങികിടക്കുന്നു.
കർതാർപൂർ ഇടനാഴി തുറക്കുന്നതിലൂടെ ഉഭയകക്ഷി ബന്ധം ലഘൂകരിക്കാൻ സാധിക്കുമോ?
ശരത് സഭാർവാൾ: ഞാൻ അതിനെ വളരെ വ്യത്യസ്തമായ ഒരു പ്രശ്നമായി കാണുന്നു. വലിയ പ്രശ്‌നങ്ങളിലേക്കോ സംഭാഷണം പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങളിലേക്കോ ഞാൻ ഇത് യോജിപ്പിക്കുന്നില്ല. ചില കണക്കുകൂട്ടലുകളോടെ പാകിസ്ഥാനികൾ ഒരു ഓഫർ നൽകി. ചിലർക്ക് ചില സൗകര്യങ്ങൾ ഒരുക്കി നൽകി ഇന്ത്യയിൽ ഭിന്നതയുണ്ടാക്കാമെന്ന തെറ്റിദ്ധാരണ അവർക്ക് ഉണ്ടായിരുന്നു. നമ്മുടെ ഭാഗത്ത് നിന്ന് നോക്കിയാൽ അത് ഒരു വലിയ സമൂഹത്തിന്റെ മതവികാരത്തിന്റെ ചോദ്യമായിരുന്നു. വിശ്വാസികൾക്ക് വളരെയധികം പ്രാധാന്യമുള്ള ആ ഗുരുദ്വാരയിലേക്ക് പോകാൻ ലഭിച്ച ഈ സുപ്രധാന അവസരം നിങ്ങൾ എങ്ങനെ നിഷേധിക്കും? അഗാധ മതവികാരമുള്ള ആളുകൾക്ക് ഇത് നല്ലതായിരിക്കും. പക്ഷേ പഴയ കാലങ്ങളിലെ ക്രിക്കറ്റ് മത്സരങ്ങൾ പോലുള്ള ഒരു പ്രധാന പ്രേരക ഘടകമായി ഞാൻ ഇതിനെ കാണുന്നില്ല. ഒരു പരിധിവരെ ഇഴഞ്ഞുനീങ്ങുന്നതിനും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരു കർട്ടൻ റെയ്‌സറെന്നോളമാണ് ആ ക്രിക്കറ്റ് മത്സരങ്ങൾ ഉണ്ടായത്. ഇത് തികച്ചും വ്യത്യസ്തമാണ്.
കുൽഭൂഷൺ ജാദവിന് അന്താരാഷ്ട്ര നീതി ന്യായ കോടതി കോൺസുലർ ആക്സസ് അനുവദിച്ച സാഹചര്യത്തിൽ, കേസിൽ ഏതെങ്കിലും മാറ്റം വരാൻ സാധ്യതയുണ്ടോ?
കോടതി തീരുമാനം അറിയിച്ചു. വധശിക്ഷ വൈകിപ്പിച്ചതാണ് നമുക്ക് ലഭിച്ച വലിയ ആശ്വാസം. അതിനാൽ വധശിക്ഷ നടപ്പാക്കാനുള്ള ഏറ്റവും യുക്തിരഹിതമായ നടപടി സ്വീകരിക്കാൻ പാകിസ്ഥാൻ തീരുമാനിക്കുകയാണെങ്കിൽ, അവർക്ക് കോടതിയിലേക്ക് മടങ്ങേണ്ടിവരും. വിചാരണ സൈന്യത്തിൽ നിന്ന് സിവിൽ കോടതികളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് സൂചന നൽകി പുതിയ നിയമനിർമ്മാണം നടത്തി ആവശ്യമെങ്കിൽ ഫലപ്രദമായ അവലോകനം നടത്താൻ കോടതി ആവശ്യപ്പെട്ടിരുന്നു. കോൺസുലർ പ്രവേശനമോ അവലോകനമോ ഫലപ്രദമല്ലെന്ന് പറഞ്ഞ് കോടതിയിലേക്ക് മടങ്ങാനുള്ള അവസരം ഇപ്പോൾ നമുക്കുണ്ട്. വധശിക്ഷയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ അവർക്ക് കോടതിയിൽ പോകേണ്ടിവരും. എന്നാൽ ഇത് അദ്ദേഹത്തെ തടവിലാക്കിയ വസ്തുതയെ മാറ്റില്ല.