ഡെറാഡൂണ്‍: കൊവിഡ് പശ്ചാത്തലത്തില്‍ ലിപുലേഖ് പാസിലൂടെയുള്ള ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഈ വര്‍ഷം നടക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ്. ജൂണ്‍ ഒന്ന് മുതല്‍ നടക്കേണ്ടിയിരുന്ന വ്യാപാരബന്ധമാണ് നിര്‍ത്തിവച്ചതെന്ന് പിത്തോറഖര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിജയ് കുമാര്‍ ജോഖ്‌ഡന്‍ഡ് അറിയിച്ചു. മാനസരോവര്‍ യാത്രക്കിടെ വ്യാപാരം നടന്നിരുന്നുവെന്നും എന്നാല്‍ ഇക്കുറി ആരും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സൈനിക നീക്കം തുടരുന്നതിനിടെയാണ് വ്യാപാരവുമായി ബന്ധപ്പെട്ട പുതിയ തീരുമാനം.
ലിപുലേഖ് പാസിലൂടെയുള്ള ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഈ വര്‍ഷമില്ല
രാജ്യത്ത് കൊവിഡ് വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.