ETV Bharat / bharat

അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്നും വിരമിച്ച മൃഗങ്ങളെ ഇനി ലേലം ചെയ്യില്ല - standard operating procedure

സേനയുടെ ഭാഗമായിരുന്ന നായ, കുതിര തുടങ്ങിയ മൃഗങ്ങൾക്ക് വിരമിച്ച അർദ്ധസൈനികര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കും

അര്‍ദ്ധ സൈനിക വിഭാഗം  വിരമിച്ച മൃഗങ്ങൾ  ആഭ്യന്തര മന്ത്രാലയം  അർദ്ധസൈനികര്‍  റിട്ടയർമെന്‍റ് ഹോം  എസ്‌ഒ‌പി  ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി സേന  four-legged soldiers  Union Ministry of Home Affairs  paramilitary four-legged soldiers  standard operating procedure  SOP
അര്‍ദ്ധ സൈനിക വിഭാഗത്തില്‍ നിന്നും വിരമിച്ച മൃഗങ്ങളെ ഇനി ലേലം ചെയ്യില്ല
author img

By

Published : Jan 5, 2020, 5:08 PM IST

ന്യൂഡല്‍ഹി: അര്‍ദ്ധ സൈനിക വിഭാഗത്തിന്‍റെ ഭാഗമായ മൃഗങ്ങളുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങൾക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം. വിരമിച്ച അർദ്ധസൈനികര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങൾ സേനയുടെ ഭാഗമായിരുന്ന നായ, കുതിര തുടങ്ങിയ മൃഗങ്ങൾക്ക് ലഭ്യമാക്കാനാണ് തീരുമാനം. പുതിയ നടപടിക്രമങ്ങളുടെ (എസ്‌ഒപി) അന്തിമ രൂപം പുറത്തിറക്കിയിട്ടില്ല. എങ്കിലും ഇത്തരം മൃഗങ്ങളെ ലേലം ചെയ്യില്ലെന്നും സർക്കാർ ചെലവില്‍ റിട്ടയർമെന്‍റ് ഹോമുകളിലേക്ക് അയച്ച് പരിപാലിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

പഴയ എസ്‌ഒ‌പിക്ക് നിരവധി പരിമിതികളുണ്ടായിരുന്നു. എല്ലാ അർദ്ധസൈനിക വിഭാഗങ്ങളോടും മൂന്ന് മാസം മുമ്പ് നിർദേശങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലേലത്തിന് ശേഷം സേനയിലെ മൃഗങ്ങളെ പരിപാലിക്കുന്നില്ലെന്നും ചില കേസുകളിൽ അവയെ സേനയിലേക്ക് തിരികെ നൽകാനും ഉപേക്ഷിക്കാനും ശ്രമങ്ങളുണ്ടായിരുന്നുവെന്നും പരാതികളുണ്ടായിരുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ തീരുമാനമെന്നും ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.