ETV Bharat / bharat

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 294 വിദേശികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

14 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Delhi police  Chargesheet against 294 foreigners  തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 294 വിദേശികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു  ന്യൂഡല്‍ഹി  തബ്‌ലീഗ് ജമാഅത്ത്
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 294 വിദേശികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
author img

By

Published : May 27, 2020, 10:15 PM IST

ന്യൂഡല്‍ഹി: നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 294 വിദേശികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊവിഡ് സാഹചര്യത്തില്‍ വിസ നിര്‍ദേശങ്ങളുടെ ലംഘനം,സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ ലംഘനം എന്നിവ ആരോപിച്ചാണ് ഇവര്‍ക്കെതിരെ കേസ്. 14 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കെതിരെ 15 ചാര്‍ജ് ഷീറ്റുകളാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. മലേഷ്യ,തായ്‌ലാന്‍റ്,ബംഗ്ലാദേശ്,നേപ്പാള്‍,ശ്രീലങ്ക,ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നത് ജൂണ്‍ 17 ന് മാറ്റി മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരിക്കുകയാണ്.

ചൊവ്വാഴ്‌ച 20 രാജ്യങ്ങളില്‍ നിന്നുള്ള 82 വിദേശികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു. ഇവരെ ഇനിയും അറസ്റ്റ് ചെയ്‌തിട്ടില്ല. നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ 9000ത്തിലധികം പേരാണ് പങ്കെടുത്തത്. രാജ്യത്ത് കൊവിഡ് പടരാന്‍ ഇത് കാരണമായി. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ നിയമവിരുദ്ധമായി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയത്.സമ്മേളനത്തില്‍ 900ത്തിലധികം വിദേശികള്‍ പങ്കെടുത്തുവെന്നും 34 രാജ്യങ്ങളിലായുള്ള ഇവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.