പാറ്റ്ന: പൗരത്വ ഭേദഗതി നിയമത്തെ ഏത് സാഹചര്യത്തിലാണ് നിതീഷ് കുമാര്‍ പിന്തുണച്ചതെന്ന് വിശദീകരിക്കാന്‍ നിതീഷ് കുമാറിനേ കഴിയൂ എന്ന് ജനതാദൾ (യുണൈറ്റഡ്) വൈസ് പ്രസിഡന്‍റും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. ഇരു സഭകളിലും നിയമത്തെ എതിർത്ത് വോട്ട് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്ന ജെഡിയു പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തില്‍ ജെഡിയു (ജനതാദള്‍ യുണൈറ്റഡ്) അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍ പരോക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെ പ്രശാന്ത് കിഷോറിനെതിരെ ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും രംഗത്തെത്തി. രണ്ട് നൂറ്റാണ്ട് പഴക്കമുള്ള ബന്ധമാണ് ബിജെപിയും ജെഡിയുവും തമ്മിലുള്ളതെന്ന് സുശീല്‍ കുമാര്‍ മോദി ട്വീറ്റ് ചെയ്തു. നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും ഇരുകൂട്ടരും തമ്മില്‍ ദൃഢ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിന്‍റെ വികസനത്തിലും ക്രമസമാധാനപാലനത്തിലും ദലിത് വികസന പദ്ധതികള്‍ക്കുമെല്ലാം ഇരു കൂട്ടരും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.