മുംബൈ: രാജ്യത്ത് ഇറക്കുമതി കുറയ്ക്കണമെന്നും സ്വദേശ നിർമിത വസ്തുക്കളുടെ കയറ്റുമതി ഉയർത്തണമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സ്വദേശി ജാഗ്രൻ മഞ്ച് സംഘടിപ്പിച്ച വെർച്വൽ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വർധിപ്പിക്കുകയും വേണം. കൊവിഡിനെ തുടർന്ന് ജീവിത സാഹചര്യങ്ങളിൽ വന്നിരിക്കുന്ന ബുദ്ധിമുട്ടുകളെ മറികടന്ന് നമ്മൾ പോസിറ്റിവിറ്റി വളർത്തിയെടുക്കേണ്ടതുണ്ട്. വൈറസിനെതിരായ പോരാട്ടത്തിൽ വിജയിക്കാൻ ഇത് സഹായിക്കും-ഗഡ്കരി പറഞ്ഞു.
പ്രതിരോധം, ഗതാഗതം എന്നീ മേഖലകളിലും മറ്റ് നിരവധി മേഖലകളിലും രാജ്യം സ്വാശ്രയത്വം കൈവരിച്ചെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് വെഹിക്കിൾ നിർമാണ കേന്ദ്രമായി ഇന്ത്യ മാറുമെന്നും ഗഡ്കരി പറഞ്ഞു.