മുംബൈ: നിസാൻ പുതുതായി പുറത്തിറക്കിയ കോംപാക്റ്റ് എസ്‌യുവിയായ മാഗ്നൈറ്റ് ഇതിനകം 5,000 പേർ ബുക്ക് ചെയ്തതായി നിസാൻ മോട്ടോർ ഇന്ത്യ അറിയിച്ചു. ഡിസംബർ രണ്ടിന് 4.99 ലക്ഷം രൂപക്ക് പുറത്തിറക്കിയ വാഹനം 20-ൽ അധികം വേരിയെന്‍റുകളിൽ ലഭിക്കും. എക്സ്വി, എക്സ്വി പ്രീമിയം എന്നീ വേരിയെന്‍റുകൾക്കാണ് 60 ശതമാനത്തിലധികം ബുക്കിംഗുകൾ ലഭിച്ചതെന്നും 30 ശതമാനത്തിലധികം ബുക്കിംഗ് സിവിടി ഓട്ടോമാറ്റിക്ക് വേരിയെന്‍റിനാണെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ അറിയിച്ചു. 4.99 ലക്ഷത്തിനും 9.35 ലക്ഷത്തിനും ഇടയിലാണ് വാഹനത്തിന്‍റെ വില.
നിസാൻ മാഗ്നൈറ്റിന് 5,000 ബുക്കിങ്ങുകൾ ലഭിച്ചതായി നിസാന്‍ മോട്ടോര്‍ ഇന്ത്യ - Magnite
ഡിസംബർ രണ്ടിന് 4.99 ലക്ഷം രൂപക്ക് പുറത്തിറക്കിയ വാഹനം 20-ൽ അധികം വേരിയെന്‍റുകളിൽ ലഭിക്കും