ETV Bharat / bharat

ബാങ്കിങ്‌ റെഗുലേഷൻ ബിൽ ഇന്ന് ലോക്സഭയില്‍

author img

By

Published : Mar 19, 2020, 10:12 AM IST

സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്താൻ ബിൽ ശ്രമിക്കുമെന്ന് നിര്‍മല സീതാരാമന്‍

Nirmala Sitharaman to move the Banking Regulation (Amendment) Bill  2020 in Lok Sabha  2020 ബാങ്കിംങ്‌ റെഗുലേഷൻ (ഭേദഗതി) ബിൽ; ലോക്‌സഭയിൽ നീക്കുമെന്ന് നിർമ്മല സീതാരാമൻ  latest newdelhi
2020 ബാങ്കിംങ്‌ റെഗുലേഷൻ (ഭേദഗതി) ബിൽ; ലോക്‌സഭയിൽ നീക്കുമെന്ന് നിർമ്മല സീതാരാമൻ

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2020ലെ ബാങ്കിങ്‌ റെഗുലേഷൻ (ഭേദഗതി) ബില്‍ ഇന്ന് ലോക്സസഭയില്‍. ഡല്‍ഹി അക്രമത്തെക്കുറിച്ച് അടിയന്തര ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യങ്ങള്‍ക്കിടെയാണ്‌ ഈ മാസം ആദ്യം സഹകരണ ബാങ്കുകളുടെ ഭരണവും നിയന്ത്രണവും മെച്ചപ്പെടുത്തുന്നതിനുള്ള ബിൽ ലോക്‌സഭയിൽ സീതാരാമൻ അവതരിപ്പിക്കുന്നത്.

സാമ്പത്തിക ക്രമക്കേടുകൾ മൂലം പിഎംസി ബാങ്ക് നേരിട്ടതു പോലുള്ള പ്രതിസന്ധി തടയുന്നതിനായി സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്താൻ ബിൽ ശ്രമിക്കുമെന്നും സീതാരാമന്‍ പറഞ്ഞു. പ്രൊഫഷണലിസം വർദ്ധിപ്പിക്കുക, മൂലധനം ലഭ്യമാക്കുക, ഭരണം മെച്ചപ്പെടുത്തുക, റിസർവ് ബാങ്ക് വഴി "സൗണ്ട് ബാങ്കിംഗ് ഉറപ്പാക്കുക" എന്നിവയിലൂടെ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്താൻ ബില്ലിനു കഴിയുമെന്നും സീതാ രാമന്‍ പറഞ്ഞു. ബാങ്കിങ്‌ നിയന്ത്രണ നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തുമെന്ന്‌ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.