ന്യൂഡല്‍ഹി: നിർഭയ കൂട്ട ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ ഒരാളായ പവൻ ഗുപ്തയ്ക്ക് വേണ്ടി ഡല്‍ഹി കോടതി അഭിഭാഷകൻ രവി ഖാസിയെ നിയമിച്ചു. ഡി.എൽ.എസ്.എ. വാഗ്ദാനം ചെയ്യുന്ന നിയമസഹായം പവൻ ഗുപ്ത നിരസിച്ചതിനെ തുടര്‍ന്നാണ് ഖാസിയെ നിയമിച്ചത്. പവൻ ഗുപ്തയുടെ തീരുമാനത്തില്‍ കോടതി ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പുതിയ ഒരാളുമായി ഇടപഴകാൻ സമയം ആവശ്യമാണെന്നാണ് ഗുപ്ത അറിയിച്ചിരിക്കുന്നത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡിഎൽഎസ്‌എ) ഗുപ്തയുടെ പിതാവിന് അഭിഭാഷകരുടെ പട്ടിക നല്‍കിയിരുന്നു.
പവൻ ഗുപ്തയ്ക്ക് വേണ്ടി അഭിഭാഷകൻ രവി ഖാസി ഹാജരാകും - ഡല്‍ഹി കോടതിയാണ് പവൻ ഗുപ്തയ്ക്ക് വേണ്ടി അഭിഭാഷകൻ രവി ഖാസിയെ നിയമിച്ചത്
ഡല്‍ഹി കോടതിയാണ് പവൻ ഗുപ്തയ്ക്ക് വേണ്ടി അഭിഭാഷകൻ രവി ഖാസിയെ നിയമിച്ചത്
![പവൻ ഗുപ്തയ്ക്ക് വേണ്ടി അഭിഭാഷകൻ രവി ഖാസി ഹാജരാകും Nirbhaya Pawan Gupta Ravi Qazi Dharmender Rana നിര്‍ഭയ: പവൻ ഗുപ്തയ്ക്ക് വേണ്ടി അഭിഭാഷകൻ രവി ഖാസി ഹാജരാകും ഡല്‍ഹി കോടതിയാണ് പവൻ ഗുപ്തയ്ക്ക് വേണ്ടി അഭിഭാഷകൻ രവി ഖാസിയെ നിയമിച്ചത് നിര്‍ഭയ: പവൻ ഗുപ്തയ്ക്ക് വേണ്ടി അഭിഭാഷകൻ രവി ഖാസി ഹാജരാകും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6063647-54-6063647-1581607808407.jpg?imwidth=3840)