ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗം നടന്ന ദിവസം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ്. ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മുകേഷ് സിങ് സുപ്രീംകോടതിയെ സമീപിച്ചു.
വിചാരണക്കോടതി മുകേഷ് സിങ്ങിന്‍റെ ദയാഹർജി തള്ളുകയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് അഭിഭാഷകനെ ബോധവൽക്കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിചാരണക്കോടതിയുടെ വിശദവും യുക്തിസഹവുമായ ഉത്തരവിൽ ഇടപെടുന്നതിൽ അടിസ്ഥാനമില്ലെന്ന് ബുധനാഴ്ച ഹൈക്കോടതിയും വ്യക്തമാക്കി.