ന്യൂഡൽഹി: നിർഭയ കേസിൽ പ്രതിയായ പവൻ ഗുപതക്ക് നിയമ സഹായം നൽകാൻ തയ്യാറെന്ന് ഡൽഹി കോടതി. പവൻ ഗുപ്തക്ക് അഭിഭാഷകനില്ലെന്ന് പറഞ്ഞതിനെത്തുടർന്നാണ് ഡൽഹി കോടതി നിയമ സഹായം വാഗ്ദാനം ചെയ്തത്.
തന്‍റെ മുൻ അഭിഭാഷകനെ നീക്കം ചെയ്തതായും പുതിയ ഒരാളെ കണ്ടെത്താൻ തനിക്ക് സമയം ആവശ്യമാണെന്നും പവൻ കോടതിയെ അറിയിച്ചു. എന്നാൽ കേസിൽ കാലതാമസമുണ്ടായതിൽ അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ അതൃപ്തി രേഖപ്പെടുത്തി. തുടർന്നാണ് ഡൽഹി കോടതി പവന് നിയമ സഹായം വാഗ്ദാംനം ചെയ്തത്.
കേസിൽ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ മാതാപിതാക്കൾ ചൊവ്വാഴ്ചയാണ് കോടതിയെ സമീപിച്ചത്. ജനുവരി 22നാണ് ആദ്യം വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്, പിന്നീട് പിന്നീട് ജനുവരി 17ലെ കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. പിന്നീട് ജനുവരി 31ന് പുതിയ ഉത്തരവുണ്ടാകുന്നത് വരെ മരണ വാറണ്ട് കോടതി സ്റ്റേ ചെയ്യുകയായിരുന്നു.