ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി അക്ഷയ് ഠാക്കൂറിന്‍റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ഫെബ്രുവരി ഒന്നിനാണ് അക്ഷയ് ഠാക്കൂര്‍ ദയാഹര്‍ജി സമര്‍പ്പിച്ചത്. നിര്‍ഭയ കേസില്‍ ഇത് മൂന്നാമത്തെ പ്രതിയുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളുന്നത്. ഫെബ്രുവരി ഒന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി.
-
President Ram Nath Kovind has rejected mercy petition of Akshay Thakur, one of the convicts in 2012 Delhi gang rape case. pic.twitter.com/LzQQbtS36Y
— ANI (@ANI) February 5, 2020 " class="align-text-top noRightClick twitterSection" data="
">President Ram Nath Kovind has rejected mercy petition of Akshay Thakur, one of the convicts in 2012 Delhi gang rape case. pic.twitter.com/LzQQbtS36Y
— ANI (@ANI) February 5, 2020President Ram Nath Kovind has rejected mercy petition of Akshay Thakur, one of the convicts in 2012 Delhi gang rape case. pic.twitter.com/LzQQbtS36Y
— ANI (@ANI) February 5, 2020
അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്. കേസിലെ ഒന്നാംപ്രതി രാം സിംഗ് ശിക്ഷ അനുഭവിക്കുന്നതിനിടെ തൂങ്ങി മരിച്ചിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ ജുവനൈല്‍ ജസ്റ്റിസ് പ്രകാരം വിചാരണ ചെയ്യുകയും മൂന്ന് വര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തിരുന്നു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. 2012 ഡിസംബര്‍ 16ന് ആണ് ആറ് പേര്‍ ചേര്‍ന്ന് നിര്‍ഭയയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ചികിത്സയിലിരിക്കേയാണ് നിര്‍ഭയ മരിച്ചത്.