പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട നീരവ് മോദിയുടെ ജാമ്യഹർജി ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ നീരവ് ബ്രിട്ടണ്‍ വിടാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യ ഹർജി തള്ളിയത്.
കേസിലെ സാക്ഷികള്‍ക്ക് വധഭീഷണിയുള്ളതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസ് അടുത്ത മാസം 26ന് പരിഗണിക്കും.ഇന്ത്യയില്‍ നിന്നുള്ള സിബിഐ സംഘം പ്രോസിക്യൂഷനെ സഹായിക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. നീരവിനെതിരായ കൂടുതല്‍ തെളിവുകളും ഇന്ത്യന്‍ ഏജന്‍സികള്‍ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായ നീരവ് മോദിയെ ഉടന്‍ വിട്ടുകിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയില്‍ നിന്ന് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിക്കുന്നുണ്ടെന്നും വേറെ പേരില്‍ വജ്രവ്യാപാരം നടത്തുന്നുണ്ടെന്നുമുള്ള വിവരം ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ ആണ് പുറത്തുവിട്ടത്.
നീരവ് മോദിക്ക് ലണ്ടന്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു - Denied Bail
ജാമ്യം ലഭിച്ചാല്‍ നീരവ് ബ്രിട്ടണ്‍ വിടാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യ ഹർജി തള്ളിയത്.
![നീരവ് മോദിക്ക് ലണ്ടന്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു](https://etvbharatimages.akamaized.net/etvbharat/images/768-512-2847178-952-188661bb-57dc-4b48-939b-072f56e10033.jpg?imwidth=3840)
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ട നീരവ് മോദിയുടെ ജാമ്യഹർജി ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളി. ജാമ്യം ലഭിച്ചാല്‍ നീരവ് ബ്രിട്ടണ്‍ വിടാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യ ഹർജി തള്ളിയത്.
കേസിലെ സാക്ഷികള്‍ക്ക് വധഭീഷണിയുള്ളതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസ് അടുത്ത മാസം 26ന് പരിഗണിക്കും.ഇന്ത്യയില്‍ നിന്നുള്ള സിബിഐ സംഘം പ്രോസിക്യൂഷനെ സഹായിക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. നീരവിനെതിരായ കൂടുതല്‍ തെളിവുകളും ഇന്ത്യന്‍ ഏജന്‍സികള്‍ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായ നീരവ് മോദിയെ ഉടന്‍ വിട്ടുകിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയില്‍ നിന്ന് തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിക്കുന്നുണ്ടെന്നും വേറെ പേരില്‍ വജ്രവ്യാപാരം നടത്തുന്നുണ്ടെന്നുമുള്ള വിവരം ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ ആണ് പുറത്തുവിട്ടത്.
നീരവ് മോദിക്ക് ജാമ്യം നിഷേധിച്ച് യുകെ കോടതി; ഏപ്രിൽ 26 വരെ ജയിലിൽ
ലണ്ടൻ ∙ പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു കോടികള്‍ വായ്പയെടുത്തു മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്കു വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യം നിഷേധിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി അടുത്ത മാസം 26ന് കേസ് പരിഗണിക്കുമെന്ന് അറിയിച്ചു. അതുവരെ നീരവ് മോദി ജയിലില്‍ കഴിയണം. രണ്ടാം തവണയാണു നീരവിന് കോടതി ജാമ്യം നിഷേധിക്കുന്നത്.
നീരവ് മോദിക്കു ജാമ്യം അനുവദിക്കരുതെന്നു ക്രൗണ്‍ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കേസിലെ സാക്ഷികള്‍ക്കു വധഭീഷണിയുണ്ട്. ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാം. ജാമ്യത്തിൽ ഇറങ്ങിയാൽ നീരവ് ബ്രിട്ടന്‍ വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍നിന്നു സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പ്രോസിക്യൂഷനെ സഹായിക്കാനായി എത്തിയിട്ടുണ്ട്.
രണ്ട് ഏജൻസികളിലെയും ഓരോ ജോയിന്റ് ഡയറക്ടർമാരാണു ലണ്ടനിലെ നടപടികൾക്കു നേതൃത്വം നൽകുന്നത്. വായ്പത്തട്ടിപ്പ് കേസിന്റെ രേഖകളും മോദിക്കും ഭാര്യക്കുമെതിരെ അവസാനം സമർപ്പിച്ച കുറ്റപത്രവും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്റെ രേഖകളും കൈമാറി. ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ടു നീരവിനെയും ഭാര്യയെയും വിട്ടുകിട്ടാനുള്ള നടപടികൾ സംഘം വേഗത്തിലാക്കും.
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു ക്രമവിരുദ്ധമായി 14,000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയുമാണു കേസിലെ മുഖ്യപ്രതികൾ. ഇന്റർപോൾ റെഡ് കോർണർ നോട്ടിസുള്ള നീരവ് ലണ്ടനിൽ സുഖവാസം നടത്തുന്നതു ടെലഗ്രാഫ് പത്രത്തിന്റെ ലേഖകൻ കണ്ടെത്തി വാർത്തയാക്കിയതോടെയാണ് അറസ്റ്റിലായത്. യുകെയിൽ പുതിയ കമ്പനി തുടങ്ങി ആഭരണ വ്യാപാരം തുടരുകയായിരുന്നു ഇയാൾ.
Conclusion: