ന്യുഡൽഹി: കേരളത്തിൽ നിപ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. എല്ലാ വിധത്തിലുള്ള പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടന്നും, സ്ഥിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യമന്ത്രിയുമായി ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ടന്നും ജനങ്ങള്‍ ആശങ്കപെടേണ്ട സാഹചര്യമില്ലന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ള ആറ് പേരുടെയും പരിശോധന ഫലം നെഗറ്റീവായതോടെ സംസ്ഥാനത്ത് നിന്ന് നിപ ഭീതി അകലുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്.