ചെന്നൈ: രാമേശ്വരത്ത് മുങ്ങികൊണ്ടിരുന്ന ബോട്ടില്‍ നിന്നും ഒമ്പത് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. നാഗപട്ടണത്തിലേക്കുള്ള യാത്രാമധ്യേ മത്സ്യബന്ധന ബോട്ട് രാമശ്വരത്തെ പാമ്പനില്‍ വച്ച് പാറക്കല്ലിടിക്കുകയായിരുന്നു. തീരസംരക്ഷണ സേനയില്‍ നിന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും തമ്മില്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒമ്പതു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. നാലുപേരെ രണ്ട് ബാച്ചുകളായി ഹെലികോപ്റ്റർ ഉപയോഗിച്ച് 15 മൈൽ അകലെയുള്ള മണ്ഡപം ഹെലിപാഡിലേക്ക് മാറ്റി. പിന്നീട് കോസ്റ്റ് ഗാർഡ് പ്രതിനിധികൾക്ക് കൈമാറി. മറ്റ് അഞ്ച് പേരെ മത്സ്യ ബന്ധന ബോട്ടുപയോഗിച്ച് രക്ഷപ്പെടുത്തി.
മുങ്ങികൊണ്ടിരുന്ന ബോട്ടില്‍ നിന്നും ഒമ്പത് മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി - latest chennai
നാഗപട്ടണത്തിലേക്കുള്ള യാത്രാമധ്യേ മത്സ്യബന്ധന ബോട്ട് രാമശ്വരത്തെ പാമ്പനില്‍ വച്ച് പാറക്കല്ലിടിച്ചാണ് അപകടത്തില്‍പ്പെട്ടത്.