ETV Bharat / bharat

മയക്കുമരുന്നുമായി ഹൈദരാബാദില്‍ നൈജീരിയന്‍ പൗരന്മാര്‍ അറസ്റ്റിൽ - മയക്കുമരുന്ന് വേട്ട

രഹസ്യവിവരത്തെ തുടര്‍ന്ന് സബര്‍ബന്‍ ടോളി ചൗക്കിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്

Nigerians arrested  cocaine  3 Nigerians arrested  drug supply  Nigerians  Arrested  Hyderabad  Drugs  മയക്കുമരുന്ന് വേട്ട  മൂന്ന് നൈജീരിയക്കാർ അറസ്റ്റിൽ
മയക്കുമരുന്ന് വേട്ട: ഹൈദരാബാദില്‍ മൂന്ന് നൈജീരിയന്‍ പൗരന്‍മാര്‍ അറസ്റ്റിൽ
author img

By

Published : Aug 22, 2020, 4:38 PM IST

ഹൈദരാബാദ്: മയക്കുമരുന്ന് കച്ചവടം നടത്തിയ മൂന്ന് നൈജീരിയന്‍ സ്വദേശികളെ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആറ് ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് സബര്‍ബന്‍ ടോളി ചൗക്കിയില്‍ വെച്ച് കാര്‍തടഞ്ഞാണ് നൈജീരിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതെന്ന് അസിസ്റ്റന്‍റ് എക്സൈസ് സൂപ്രണ്ട് എന്‍.അഞ്ചിറെഡ്ഡി പ്രസ്താവനയില്‍ പറഞ്ഞു. മുംബൈയില്‍ നിന്നുള്ള ഒരാളാണ് മയക്കുമരുന്ന് നല്‍കിയതെന്ന് അറസ്റ്റിലായ ലൈജീരിയക്കാര്‍ പറഞ്ഞതായും പ്രസ്താവനയില്‍ വ്യക്തമാക്കി. ഗ്രാമിന് 6000 രൂപ നിരക്കിലാണ് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.