ETV Bharat / bharat

ഐഎസ് ആക്രമണം; എന്‍ഐഎ സംഘം കൊളംബോയിലെത്തി - colombo

രണ്ട് പേരടങ്ങുന്ന സംഘമാണ് കൊളംബോയിലെത്തിയിരിക്കുന്നത്.

എന്‍ഐഎ
author img

By

Published : May 29, 2019, 5:47 AM IST

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ എന്‍ഐഎയുടെ രണ്ട് പേരടങ്ങുന്ന സംഘം കൊളംബോയിലെത്തി. നേരത്തെ ഏപ്രില്‍ 29ന് കേസുമായി ബന്ധപ്പെട്ട് റിയാസ് അബുബക്കര്‍ എന്നയാളെ കാസര്‍ഗോഡ് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന് സമാനമായ ശബ്ദരേഖകളും പുറത്ത് വന്നിരുന്നു. നേരത്തെ 2017ലും കണ്ണൂര്‍ വളപട്ടണത്തെ അഞ്ച് പേര്‍ക്കെതിരെ ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ തമിഴ്‌നാട്, ബെംഗളൂരു, കശ്മീര്‍ എന്നിവിടങ്ങള്‍ക്കുപുറമേ കേരളത്തിലും സന്ദര്‍ശനം നടത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി മഹേഷ് സേനാനായകെ സ്ഥിരീകരിച്ചിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/nia-team-in-colombo-to-probe-isis-related-cases20190529010931/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.