ETV Bharat / bharat

ബെംഗളൂരു അക്രമം; രണ്ട് കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തു

അക്രമവുമായി ബന്ധപ്പെട്ട് 68 കേസുകളാണ് ബെംഗളൂരു പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 340 പേർ അറസ്റ്റിലായി. രാജ്യ ദ്രോഹകുറ്റം ചുമത്തപ്പെട്ട രണ്ട് കേസുകളാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരിക്കുന്നത്.

author img

By

Published : Sep 24, 2020, 5:57 PM IST

Bengaluru riots cases  NIA takes up Bengaluru riots cases  UAPA Act  DJ Halli police station  Kadugondanahalli  SDPI  NIA takes over probe in two Bengaluru riots cases  ബംഗളൂരു അക്രമം; രണ്ട് കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തു  എന്‍ഐഎ  ബംഗളൂരു അക്രമം
ബംഗളൂരു അക്രമം; രണ്ട് കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തു

ബംഗളൂരു: ഓഗസ്റ്റ് 11 ന് രാത്രിയിൽ കോൺഗ്രസ് എം‌എൽ‌എയുടെ ബന്ധുവിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരായി ബെംഗളൂരു നഗരത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ദേശീയ അന്വേഷണ ഏജൻസി ഔദ്യോഗികമായി അന്വേഷണം ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു കലാപത്തിൽ 12 ഓളം സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തി. കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഐ.ജി റാങ്ക് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ തമ്പടിക്കുന്നുണ്ടെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) വ്യവസ്ഥകൾ സംസ്ഥാന പൊലീസ് നടപ്പാക്കിയിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു. എൻ‌ഐ‌എ ആക്റ്റ് 2008 ലെ സെക്ഷൻ 6 (4), 8 എന്നിവ പ്രകാരം ആഭ്യന്തര മന്ത്രാലയ ഉത്തരവ് അനുസരിച്ച് എൻ‌ഐ‌എ രണ്ട് കേസുകളുടെ അന്വേഷണം ഏറ്റെടുത്തു. അതിൽ നിയമവിരുദ്ധ പ്രവർത്തന പ്രതിരോധ നിയമം സംസ്ഥാന പൊലീസ് നടപ്പാക്കിയിരുന്നു. ഡിജെ ഹള്ളി പൊലീസ് സ്റ്റേഷനിലും കടുഗോണ്ടനഹള്ളിയിലുമാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി, പൊതു സ്വത്ത് നശിപ്പിക്കൽ തടയൽ നിയമം, നാശനഷ്ടങ്ങൾ തടയൽ, സ്വത്ത് നഷ്ടം എന്നീ നിയമങ്ങൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 11 ന് രാത്രിയില്‍ ആയിരത്തോളം പേര്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം അഴിച്ചുവിട്ടെന്നാണ് കേസ്. കോണ്‍ഗ്രസ് എം.എല്‍.എ നവീന്‍ ശ്രീനിവാസ മൂർത്തിയുടെ അനന്തരവന്‍ ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് നബിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് എം.എല്‍.എയുടെ വസതിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. അക്രമത്തില്‍ ഡിജെ ഹള്ളി , കെജെ ഹള്ളി പൊലീസ് സ്റ്റേഷനുകളും, ശ്രീനിവാസ മൂ‍ർത്തിയുടെ വീടും അക്രമികൾ തകർത്തിരുന്നു. തുടർന്ന് രാത്രി നടന്ന പൊലീസ് വെടിവയ്പ്പില്‍ 3 പേരാണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റ ഒരു പ്രതി പൊലീസ് കസ്റ്റിഡിയിലിരിക്കെയും മരിച്ചു. കേസില്‍ പ്രതികളായവരില്‍ നിന്നും നാശനഷ്ടങ്ങളുടെ തുക ഈടാക്കാനും കർണാടക സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് 68 കേസുകളാണ് ബംഗളൂരു പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 340 പേർ അറസ്റ്റിലാവുകയും രണ്ട് കേസുകളിലായി 61 പേർക്കെതിരെ യുഎപിഎ വകുപ്പുകൾ ചുമത്തുകയും ചെയ്തു. രാജ്യ ദ്രോഹകുറ്റം ചുമത്തപ്പെട്ട ഈ രണ്ട് കേസുകളാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ സംഘടനയായ എസ്‌ഡിപിഐയാണ് കലാപത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുകയും സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എസ്‌ഡി‌പി‌ഐ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.