ETV Bharat / bharat

അബ്ദുൾ മത്തീനെക്കുറിച്ച് വിവരം കൈമാറിയ വ്യക്തിക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ

തമിഴ്‌നാട്ടിൽ ഒരു ഹിന്ദു നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഖജാ മൊയ്തീനും മെഹബൂബ് പാഷയും കൂട്ടാളികളും ചേർന്ന് ഐസ്‌ഐസിന്‍റെ ഭാഗമായുള്ള ഒരു തീവ്രവാദ ഗ്രൂപ്പ് രൂപീകരിച്ചതുമായ ബന്ധപ്പെട്ടതാണ് കേസ്

National Investigation Agency  Al-Hind  ISIS Bengaluru Module case  Tamil Nadu  അബ്ദുൾ മത്തീൻ  എൻഐഎ  ബെംഗളൂരു മൊഡ്യൂൾ  മെഹബൂബ് പാഷ  അൽ- ഹിന്ദ് ഐസ്‌ഐസ്  pasha  abdulmatheen
അൽ- ഹിന്ദ് ഐസ്‌ഐസ്
author img

By

Published : May 14, 2020, 9:27 AM IST

ന്യൂഡൽഹി: അൽ- ഹിന്ദ് ഐസ്‌ഐസ് ബെംഗളൂരു മൊഡ്യൂൾ കേസിലെ ഒളിവിൽ പോയ പ്രതി അബ്ദുൾ മത്തീനെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയ വ്യക്തിക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവെൻഷൻ) ആക്റ്റ് (യുഎപിഎ) എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കർണാടകയിലെ ഷിമോഗ സ്വദേശിയായ മത്തീനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്. തമിഴ്‌നാട്ടിൽ ഒരു ഹിന്ദു നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഖജാ മൊയ്തീനും മെഹബൂബ് പാഷയും കൂട്ടാളികളും ചേർന്ന് ഐസ്‌ഐസിന്‍റെ ഭാഗമായുള്ള ഒരു തീവ്രവാദ ഗ്രൂപ്പ് രൂപീകരിച്ചതുമായ ബന്ധപ്പെട്ടതാണ് കേസ്.

അഫ്‌ഗാനിസ്ഥാൻ/ സിറിയയിൽ പ്രവർത്തിക്കുന്ന ഐസ്‌ഐസിലേക്ക് ആളുകളെ ചേർക്കുന്നതിനായി ബെംഗളൂരുവിലും മറ്റുമായി മെഹബൂബ് പാഷ നിരവധി സമ്മേളനങ്ങൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാഷ, ഇമ്രാൻ, മുഹമ്മദ് ഹനീഫ് ഖാൻ, മുഹമ്മദ് മൻസൂർ അലി ഖാൻ, സലീം ഖാൻ, ഹുസൈൻ ശരീഫ്, ഇജാസ് പാഷ, സബിയുല്ല, സയ്യിദ് അസ്മത്തുല്ല, സയ്യിദ് ഫാസിയുർ റഹ്മാൻ, മുഹമ്മദ് സൈദ്, സാദിഖ് ബാഷ എന്നിവരെ അറസ്റ്റും ചെയ്‌തിരുന്നു. പിടിയിലായ സയ്യിദിന്‍റെയും സലീം ഖാന്‍റെയും സുഹൃത്താണ് അബ്ദുൾ മത്തീൻ. ഇവർ വഴി മത്തീൻ മുമ്പ് അൽ-ഹിന്ദ് ട്രസ്റ്റിലെ പാഷയുമായി ബന്ധപ്പെട്ടിരുന്നതായും വിദേശ അംഗങ്ങളുമായി ഓൺ‌ലൈനിൽ സംവദിച്ചിരുന്നതായും എൻഐഎ വ്യക്തമാക്കി. അബ്ദുൾ മത്തീനെ പിടികൂടാനായി സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും അന്വേഷണ ഏജൻസി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.