ETV Bharat / bharat

പുൽവാമ ആക്രമണ കേസ് പ്രതിയുടെ വീട് എന്‍.ഐ.എ പിടിച്ചെടുത്തു

നിരോധിത സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വത്ത് വിനിയോഗിച്ചെന്നാണ് എന്‍.ഐ.എയുടെ വാദം.

NIA attaches property of Pulwama attack accused  property of Pulwama attack accused Irshad Ahmad Reshi  Pulwama attack  പുൽവാമ ആക്രമണം  പുൽവാമ ആക്രമണ കേസ്  പുൽവാമ ആക്രമണ കേസ് പ്രതിയുടെ എന്‍.ഐ.എ പിടിച്ചെടുത്തു  ജയ്ഷ്-ഇ-മുഹമ്മദ്
പുൽവാമ ആക്രമണ കേസ് പ്രതിയുടെ എന്‍.ഐ.എ പിടിച്ചെടുത്തു
author img

By

Published : Sep 19, 2020, 5:34 PM IST

Updated : Sep 19, 2020, 6:32 PM IST

ശ്രീനഗര്‍: പുൽവാമ ആക്രമണ കേസില്‍ പ്രതിയായ ഇർഷാദ് അഹ്മദ് രേഷിയുടെ വീട് ദേശീയ അന്വേഷണ ഏജൻസി എൻ‌ഐ‌എ പിടിച്ചെടുത്തു. ഇതുസംബന്ധിച്ച ഉത്തരവ് പുൽവാമയിലെ രത്‌നിപോര പ്രദേശത്തെ വീടിന് പുറത്ത് ഒട്ടിച്ചു. നിരോധിത സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വത്ത് വിനിയോഗിച്ചെന്നാണ് എന്‍.ഐ.എയുടെ വാദം. നിയമവിരുദ്ധ (ആക്റ്റിവിറ്റീസ്) പ്രിവൻഷൻ ആക്റ്റ് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയത്.

എന്നാല്‍ ഈ സ്വത്ത് വില്‍ക്കുകയൊ കൈമാറ്റം ചെയ്യുകയോ ചെയ്യില്ല. പുൽവാമ ജില്ലയിലെ രത്‌നിപോര പ്രദേശത്തെ നസീർ അഹ്മദ് രേഷിയുടെ മകൻ ഇർഷാദ് അഹ്മദ് രേഷിയെ 2019 ഏപ്രിൽ 14 നാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

ജയ്ഷ് ഇ മുഹമ്മദിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു ഇര്‍ഷാദെന്ന് എന്‍.ഐ.എ പറഞ്ഞു. തീവ്രവാദികള്‍ക്ക് താമസം അടക്കമുള്ള സഹായം ചെയ്ത് കൊടുത്തത് ഇര്‍ഷാദനെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2019 ഫെബ്രുവരി 14ന് ജമ്മു ശ്രീനഗർ ദേശീയപാതയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ 40 സൈനികര്‍ മരിച്ചിരുന്നു.

Last Updated : Sep 19, 2020, 6:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.