ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്‌തു. വായിസ്-ഉള്‍-ഇസ്ലാം, മുഹമ്മദ് അബ്ബാസ് റാതര്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
വായിസിന്‍റെ ആമസോണ്‍ അക്കൗണ്ടില്‍ നിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച ഐഇഡി ബോംബുകള്‍ ഉണ്ടാക്കാന്‍ ആവശ്യമായ രാസവസ്‌തക്കുള്‍ വാങ്ങിയത്. പാകിസ്ഥാന്‍ ഭീകരവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് സംഘടനയുടെ നിര്‍ദേശപ്രകാരമാണ് രാസവസ്‌തുക്കള്‍ വാങ്ങിയതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുഹമ്മദ് മുന്‍കാല ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകനാണ്. ഇയാളാണ് തീവ്രവാദികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കിയതെന്നും പൊലീസ് പറഞ്ഞു.