ETV Bharat / bharat

ദേവിന്ദർ സിംഗ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍

നിയന്ത്രണ രേഖ ട്രേഡേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്‍റ് തൻ‌വീർ അഹമ്മദ് വാനിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

NIA  J-K DSP case  Tanveer Ahmed Wani  Davinder Singh case  ദേവിന്ദർ സിങ് കേസ്  നിയന്ത്രണ രേഖ മേധാവി
ദേവിന്ദർ സിങ് കേസുമായി ബന്ധപ്പെട്ട് നിയന്ത്രണ രേഖ മേധാവിയെ അറസ്റ്റ് ചെയ്ത് എൻഐഎ
author img

By

Published : Feb 14, 2020, 12:01 PM IST

ന്യൂഡൽഹി: ജമ്മു കശ്‌മീര്‍ ഡിഎസ്‌പി ദേവിന്ദർ സിംഗ് കേസുമായി ബന്ധപ്പെട്ട് നിയന്ത്രണ രേഖ ട്രേഡേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്‍റ് തൻ‌വീർ അഹമ്മദ് വാനിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്ന് രണ്ട് ദിവസം മുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട ആറാമെത്തെ അറസ്റ്റാണിത്. തീവ്രവാദികളെ ജമ്മു കശ്‌മീരിന് പുറത്ത് യാത്ര ചെയ്യാൻ സഹായിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ദേവിന്ദര്‍ സിംഗിന്‍റെ വീട്ടില്‍ ഈ മാസം ആദ്യം ദേശീയ അന്വേഷണ ഏജന്‍സി റെയ്‌ഡ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കശ്‌മീരിന്‍റെ വിവിധയിടങ്ങളില്‍ ഏജൻസി നേരത്തെ റെയ്‌ഡ് നടത്തിയിരുന്നു. ജനുവരി 16ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം എൻഐഎ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.