റാഞ്ചി: ഭീമാ കൊറേഗാവ് കലാപക്കേസുമായി ബന്ധപ്പെട്ട് 83-കാരനായ ഫാദർ സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ആദിവാസി ഗോത്രവിഭാഗങ്ങൾക്കിടെയിൽ പ്രവർത്തിക്കുന്ന സ്വാമിയെ റാഞ്ചിയിലെ വീട്ടിലെത്തിയാണ് ഡൽഹിയിൽ നിന്നുള്ള എൻഐഎ ടീം അറസ്റ്റ് ചെയ്തത്. ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലാകുന്ന 16 -മത്തെ ആളാണ് സ്റ്റാൻ സ്വാമി. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ഫാദർ സ്റ്റാൻ സ്വാമി. വാറണ്ട് പോലും കാണിക്കാതെയാണ് അന്വേഷണ സംഘം അദ്ദേഹത്തെ കൊണ്ടുപോയതെന്ന് സ്വാമിയുടെ സഹപ്രവർത്തകർ പറഞ്ഞു. ആദിവാസികളുടെ വന അവകാശങ്ങൾക്കും വേണ്ടിയും മനുഷ്യാവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്ന സ്റ്റാൻ സ്വാമിക്കെതിരെ ജാർഖണ്ഡിലെ ബിജെപി സർക്കാർ രാജ്യ ദ്രോഹത്തിന് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് അധികാരമേറ്റ ഹേമന്ദ് സോറൻ സർക്കാർ ആ കേസ് റദ്ദാക്കുകയായിരുന്നു.
-
NIA has forcibly detained Stan Swamy from Bagaicha, Ranchi. They did not present any warrant and behaved roughly with him. They said that Stan was an accused in the Bhima Koregaon case and senior officer wants to meet him at the NIA office in Ranchi. #StanSwamy
— Jharkhand Janadhikar Mahasabha (@JharkhandJanad1) October 8, 2020 " class="align-text-top noRightClick twitterSection" data="
">NIA has forcibly detained Stan Swamy from Bagaicha, Ranchi. They did not present any warrant and behaved roughly with him. They said that Stan was an accused in the Bhima Koregaon case and senior officer wants to meet him at the NIA office in Ranchi. #StanSwamy
— Jharkhand Janadhikar Mahasabha (@JharkhandJanad1) October 8, 2020NIA has forcibly detained Stan Swamy from Bagaicha, Ranchi. They did not present any warrant and behaved roughly with him. They said that Stan was an accused in the Bhima Koregaon case and senior officer wants to meet him at the NIA office in Ranchi. #StanSwamy
— Jharkhand Janadhikar Mahasabha (@JharkhandJanad1) October 8, 2020
അതേസമയം ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാകുകയാണ്. എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്രഗുഹ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ രംഗത്തു വന്നു. ഗോത്രവിഭാഗങ്ങളുടെ അവകാശത്തിനായി പോരാടുന്ന സ്വാമിയുടെ ശബ്ദമില്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അത് മൈനിംഗ് കമ്പനികളുടെ താൽപര്യ സംരക്ഷണത്തിനാണെന്നും ഗുഹ ട്വീറ്റ് ചെയ്തു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും പ്രതിഷേധ ശബ്ദമുയർത്തി. യുഎപിഎ അറസ്റ്റ്, ബിജെപി സർക്കാറിനൊത്ത് കളിക്കുന്ന എൻഐഎ യുടെ അതിരുകളില്ലാത്ത മറ്റൊരു പ്രവൃത്തി എന്ന അർത്ഥത്തിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഏതായാലും ഗോത്രവിഭാഗങ്ങള്‍ക്കിടയിൽ പ്രവർത്തിച്ച് പ്രശസ്തനായ ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് കേന്ദ്രസർക്കാറിനെതിരെ മറ്റൊരു ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.