ന്യൂഡൽഹി: വിശാഖപട്ടണം കെമിക്കൽ ഫാക്ടറി വാതക ചോർച്ചയിൽ 12 പേർ കൊല്ലപ്പെടുകയും 1,000 പേരെ ബാധിക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ,കേന്ദ്രം, എൽജി പോളിമർസ് ഇന്ത്യ പ്രൈവറ്റ്, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവർക്ക് എൻജിടി നോട്ടീസ് നൽകി.
ജീവന് നാശനഷ്ടമുണ്ടാക്കാൻ കാരണമായതിനാൽ ഇടക്കാല തുകയായി 50 കോടി രൂപ സമർപ്പിക്കണമെന്ന് എൽജി പോളിമർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് എൻജിടി നിർദേശം നൽകി. സംഭവം അന്വേഷിച്ച് മെയ് 18 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ എൻജിടി ചെയർപേഴ്‌സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ അഞ്ചംഗ സമിതി രൂപീകരിച്ചു.
പോളിമർ പ്ലാന്‍റിൽ നിന്നുള്ള വാതക ചോർച്ച അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളെയാണ് ബാധിച്ചത്. അതിരാവിലെ ഉണ്ടായ അപകടത്തിൽ നിരവധി പൗരന്മാർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു.