ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന്‍റെ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യവുമായി ഡൽഹി ആസ്ഥാനമായുള്ള എൻജിഒ പാരി. വനിതാ ആക്ടിവിസ്റ്റും എൻജിഒ സ്ഥാപനമായ പാരിയുടെ സ്ഥാപകയുമായ യോഗിത ഭയാനയാണ് ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കർക്ക് കത്ത് നല്‍കിയത്.
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന്‍റെ തത്സമയ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാൻ പ്രാദേശിക, അന്താരാഷ്ട്ര മാധ്യമങ്ങളെ അനുവദിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. 2012 ഡിസംബർ പതിനാറിനാണ് നിർഭയയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെ ജനുവരി ഇരുപത്തിരണ്ടിനാണ് തൂക്കിലേറ്റാൻ തീരുമാനിച്ചിരിക്കുന്നത്.