ETV Bharat / bharat

ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ - തെരഞ്ഞെടുപ്പ്

നിധിന്‍ ഗഡ്കരി, വികെ സിംഗ് ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് ഈ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.

ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ
author img

By

Published : Apr 11, 2019, 11:07 AM IST

Updated : Apr 11, 2019, 1:59 PM IST

രാജ്യം പൊതുതെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിലാണ്. 91 ലോക്സഭാ മണ്ഡലങ്ങളിലായി 14 കോടി ആളുകളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത്. വിവിധ പാർട്ടികളിൽ നിന്നും ആദ്യ ഘട്ടത്തിൽ മത്സരരംഗത്തുളള പ്രധാന നേതാക്കള്‍ ഇവരാണ്

നിധിൻ ഗഡ്കരി

ബിജെപി സർക്കാരിൽ കേന്ദ്രമന്ത്രിയായ നിധിൻ ഗഡ്ക്കരി മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ നാനാ പട്ടോളാണ് എതിരാളി. മുൻ ബിജെപി നേതാവായിരുന്ന നാനാപട്ടോള്‍ 2017 ലാണ് കോണ്‍ഗ്രസിൽ ചേരുന്നത്. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായാണ് നാഗ്പൂർ മണ്ഡലം അറിയപ്പെടുന്നത്. മണ്ഡല ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് ഇവിടെ ബിജെപി ജയം കണ്ടത്. 2014 ൽ 54 ശതമാനം വോട്ട് നേടിയായിരുന്നു ഗഡ്ക്കരിയുടെ ജയം

famous candidates  election  candidates  പ്രമുഖ സ്ഥാനാര്‍ഥികള്‍  തെരഞ്ഞെടുപ്പ്  സ്ഥാനാര്‍ഥികള്‍
നിതിന്‍ ഗഡ്കരി

കിരണ്‍റിജു- നബാം തൂക്കി

വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി മുഖമായ കിരണ്‍ റിജു ശക്തമായ മത്സരമാണ് അരുണാചൽ വെസ്റ്റ് മണ്ഡലത്തില്‍ നേരിടുന്നത്. നാഷണൽ പീപ്പിള്‍ പാർട്ടി നേതാവ് ഖയോദ അപിക്കും, കോണ്‍ഗ്രസിനായി മുൻ അരുണാചൽ മുഖ്യമന്ത്രി നബാം തൂക്കിയും മത്സര രംഗത്തുണ്ട്. ലോക്സഭയിലേക്ക് സംസ്ഥാനത്ത് നിന്ന് ആദ്യമായി ഒരു പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർഥി ജരുജു എതേയുടെ സാന്നിധ്യവും മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു. ജനതാദള്‍ യുണൈറ്റഡാണ് ജരുജു എതേയെ മത്സരത്തിനിറക്കിയിരിക്കുന്നത്.

സത്യപാൽ സിംഗ്- ജയന്ത് ചൗദരി

കേന്ദ്ര സഹമന്ത്രി സത്യപാൽ സിംഗ് ഉത്തർപ്രദേശിലെ ഭഗപഥ് മണ്ഡലത്തിൽ നിന്നാണ് ഇത്തവണ വീണ്ടും ജനവിധി തേടുന്നത്. രാഷ്ട്രീയ ലോക് ദള്‍ സ്ഥാപകൻ അജിത് സിംഗിന്‍റെ മകൻ ജയന്ത് ചൗധരിയാണ് എതിരാളി. ചൗധരി കുടുംബത്തിന്‍റെ കോട്ടയാണ് മണ്ഡലമെങ്കിലും 2014 ൽ അജിത് സിംഗിനെതിരെ സത്യപാൽ അട്ടിമറി വിജയമാണ് നേടിയത്.

മുകുള്‍ സാങ്മ - റിക്ക്മ ജി-അഗാത്ത സാങ്മ

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ മുകുള്‍ സാങ്മ മേഘാലയയിലെ തുര മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നു. നാഷണൽ പീപ്പിള്‍ പാർട്ടിയുടെ അഗാത്ത സാങ്മയും ബിജെപി റിക്ക്മ ജി മോമിനുമാണ് പ്രധാന എതിരാളികള്‍.

മുകുള്‍ സാങ്മ

വികെ സിംഗ്- ഡോളി ശർമ്മ-സുരേഷ് ബൻസൽ

വദേശ കാര്യ സഹമന്ത്രി വികെ സിംഗ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് ജനവിധി തേടുന്നത്. 2014 ൽ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച വികെ സിങിനെതിരെ കോണ്‍ഗ്രസിൽ നിന്നും ഡോളി ശർമ്മയും എസ്പി - ബിഎസ്പി സഖ്യത്തിൽ നിന്നും സുരേഷ് ബൻസലും മത്സരിക്കുന്നു

വികെ സിംഗ്

ഹൻസരാജ് അഹിർ - സൂര്യ നാരായണ്‍ ധനോക്കർ

മഹാരാഷ്ട്രയിലെ ചന്ദ്രപൂറിൽ നിന്നാണ് കേന്ദ്ര സഹമന്ത്രിയായ ഹൻസരാജ് അഹിർ രണ്ടാം തവണയും ജനവിധി തേടുന്നത്. ശിവസേന വിട്ട സൂര്യ നാരായണ്‍ ധനോക്കറാണ് കോണ്‍ഗ്രസ് ടിക്കറ്റിൽ ഇദ്ദേഹത്തിനെതിരെ മത്സരിക്കുന്നത്

ഹൻസരാജ് അഹിർ

Intro:Body:

NEWS

Conclusion:
Last Updated : Apr 11, 2019, 1:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.