ETV Bharat / bharat

കൊറോണ വകഭേദം; യുകെയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കണമെന്ന് കെജ്‌രിവാൾ - Kejriwal asks Centre to ban all flights from UK

വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സർക്കാർ മുന്നറിയിപ്പ് നൽകിയതിനാൽ ഞായറാഴ്ച മുതൽ നിരവധി യൂറോപ്യൻ രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിരോധിച്ചിട്ടുണ്ട്.

യുകെയിൽ കൊറോണ വകഭേദം  യുകെയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കണമെന്ന് കെജ്‌രിവാൾ  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  New strain of COVID-19  Kejriwal asks Centre to ban all flights from UK  ban all flights from UK
കെജ്‌രിവാൾ
author img

By

Published : Dec 21, 2020, 3:00 PM IST

ന്യൂഡൽഹി: കൊറോണ വൈറസിന്‍റെ വകഭേദം ഉയർന്നുവരുന്നത് കണക്കിലെടുത്ത് യുകെയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും കേന്ദ്രം ഉടൻ നിരോധിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച ജോയിന്‍റ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ അടിയന്തര യോഗം വിളിച്ച് യുകെയിൽ കൊറോണ വകഭേദം സംബന്ധിച്ച് ചർച്ച നടത്തി.

കൊവിഡ് വ്യാപനം യുകെയിൽ അതിരൂക്ഷമായിരിക്കുകയാണ്. യുകെയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഉടനടി നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നുവെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സർക്കാർ മുന്നറിയിപ്പ് നൽകിയതിനാൽ ഞായറാഴ്ച മുതൽ നിരവധി യൂറോപ്യൻ രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിരോധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.