ETV Bharat / bharat

സര്‍വീസിലിരിക്കെ മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ധനസഹായം കൈമാറി ഡല്‍ഹി സര്‍ക്കാര്‍ - എന്‍ഫോഴ്‌സ്‌മെന്‍റ്

ഗതാഗത വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗത്തില്‍ ജോലി ചെയ്‌തിരുന്ന പവൻ, രണ്‍വീര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് 20 ലക്ഷം രൂപ വീതം കൈമാറിയത്.

Delhi government  Arvind Kejriwal  Sanjeev Jha  Transport Department  ഡല്‍ഹി സര്‍ക്കാര്‍  ധനസഹായം  എന്‍ഫോഴ്‌സ്‌മെന്‍റ്  അരവിന്ദ് കെജ്‌രിവാള്‍
സര്‍വീസിലിരിക്കെ മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ധനസഹായം കൈമാറി ഡല്‍ഹി സര്‍ക്കാര്‍
author img

By

Published : Jul 13, 2020, 3:05 AM IST

ന്യൂഡല്‍ഹി: സര്‍വീസിലിരിക്കെ മരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം നാല് വര്‍ഷത്തിന് ശേഷം കൈമാറി ഡല്‍ഹി സര്‍ക്കാര്‍. ഗതാഗത വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗത്തില്‍ ജോലി ചെയ്‌തിരുന്ന പവൻ, രണ്‍വീര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് 20 ലക്ഷം രൂപ വീതം കൈമാറിയത്. ബുരാരി എംഎല്‍എ സഞ്ജീവ് ഝായാണ് ഇവരുടെ വീട്ടിലെത്തി ചെക്ക് കൈമാറിയത്. 2016നും 2017നും ഇടയിലാണ് പവനും, രണ്‍വീറും മരിക്കുന്നത്. കുടുംബനാഥന്മാര്‍ മരണപ്പെട്ടതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സാമ്പത്തിക സഹായം നല്‍കിയതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോടും എംഎല്‍എ സഞ്ജീവിനോടും നന്ദി പറയുന്നതായി പവന്‍റെയും, രണ്‍വീറിന്‍റെയും കുടുംബം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.