ഹൈദരാബാദ്: തെലങ്കാനയിൽ പുതുതായി 66 പേർക്ക് കൂടി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 1920 ആയി. ഇന്ന് മൂന്ന് പേരാണ് മരിച്ചത്. സംസ്ഥാനത്ത് ആകെ 56 പേർക്ക് കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായി. പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 11 പേർ പുറത്തുനിന്നുള്ളവരാണ്. 18 രോഗികൾ വിദേശത്ത് നിന്നുള്ളവരും 31 പേർ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി)യിൽ നിന്നുള്ളവരുമാണ്. പുതിയ കൊവിഡ് കേസുകളിൽ ഒരു രംഗാ റെഡ്ഡി സ്വദേശിയും ഉൾപ്പെടുന്നുണ്ട്. ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത് 72 പേരാണ്. ഇതോടെ സംസ്ഥാനത്ത് 1164 ആളുകൾ കൊവിഡ് മുക്തരായിട്ടുണ്ട്. തെലങ്കാനയിലെ സജീവ കേസുകളുടെ എണ്ണം 700 ആണ്.
തെലങ്കാനയിൽ മൂന്ന് കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തു ; 66 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു - covid 19 hyderabad
തെലങ്കാനയിൽ ഇതുവരെ 1164 പേർ കൊവിഡ് മുക്തരായി. നിലവിൽ 700 രോഗികളാണ് ചികിത്സയിലുള്ളത്