കാഠ്‌മണ്ഡു: ഒരു മാസത്തെ ചികിത്സക്ക് ശേഷം രണ്ടാമത്തെ കൊവിഡ് രോഗിയും രോഗം മാറി ആശുപത്രി വിട്ടു. സുക്രരാജ് ട്രോപ്പിക്കൽ ആന്‍റ് ഇൻഫെഷന്‍സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 19കാരിയാണ് രോഗം മാറി ആശുപത്രി വിട്ടത്. മാർച്ച് 23നാണ് പെൺകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രാൻസിൽ നിന്ന് ഖത്തർ വഴി നേപ്പാളിലെത്തിയ പെൺകുട്ടി സെൽഫ് ക്വാറന്‍റൈനിലായിരുന്നു. തുടർന്ന് വിയറ്റ്നാമിലുള്ള സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് 19കാരി കൊവിഡ് പരിശോധനക്ക് വിധേയമായത്. അതേ സമയം നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി ട്വിറ്ററിലൂടെ പെൺകുട്ടിക്ക് അഭിനന്ദവുമായെത്തി.
നേപ്പാളിലെ രണ്ടാമത്തെ കൊവിഡ് രോഗിക്കും രോഗം ഭേദമായി - സെൽഫ് ക്വാറന്‍റൈൻ
മാർച്ച് 23നാണ് പെൺകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്