ETV Bharat / bharat

അതിർത്തിയിൽ നേപ്പാൾ അനധികൃതമായി റോഡ് നിർമാണം ആരംഭിച്ചു - Nepal starts

ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയോട് ചേർന്നുള്ള പ്രദേശത്താണ് റോഡ് നിർമാണം. ജില്ലാ കലക്ടർ വൈഭവ് ശ്രീവാസ്തവ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡ് നിർമാണം തടഞ്ഞു

അതിർത്തി ഇന്തോ-നേപ്പാൾ അതിർത്തി റോഡ് നിർമാണം പിലിഭിത് ജില്ല ജില്ലാ കലക്ടർ വൈഭവ് ശ്രീവാസ്തവ Uttar Pradesh Nepal starts road construction
അതിർത്തിയിൽ അനധികൃതമായി നേപ്പാൾ റോഡ് നിർമാണം ആരംഭിച്ചു
author img

By

Published : Jul 6, 2020, 3:54 PM IST

ലഖ്‌നൗ: ഇന്തോ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ അനധികൃതമായി റോഡ് നിർമാണം ആരംഭിച്ചു. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയോട് ചേർന്നുള്ള പ്രദേശത്താണ് റോഡ് നിർമാണം. ജില്ലാ കലക്ടർ വൈഭവ് ശ്രീവാസ്തവ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡ് നിർമാണം തടഞ്ഞു. അതിർത്തികളിൽ നാല് അതിർത്തി പോസ്റ്റുകൾ നേരത്തെ നേപ്പാൾ അനധികൃതമായി ഉദ്ഘാടനം ചെയ്തിരുന്നു.

പിലിഭിത്, ശ്രാവസ്തി, ബഹ്രിയാച്ച്, ബൽ‌റാംപൂർ, സിദ്ധാർത്ഥനഗർ, മഹാരാജ്ഗഞ്ച് എന്നീ ആറ് ജില്ലകള്‍ ഉള്‍പ്പെടെ 105 കിലോമീറ്റർ അതിർത്തി പ്രദേശത്ത് തർക്കം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതേസമയം സംഭവത്തിൽ നിർമാണ പ്രവർത്തനങ്ങൾ തുടരില്ലന്ന് നേപ്പാൾ ഉറപ്പ് നൽകി. നേപ്പാൾ പാർലമെന്‍റ് പുതിയ ഭൂപടം പാസാക്കിയതുമുതൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംഘർഷങ്ങൾക്ക് തുടക്കമായിരുന്നു. ലിപുലേഖ്-കലാപാനി എന്നീ പ്രദേശങ്ങൾ നേപ്പാളിന്‍റെ ഭാഗത്ത് ഉൾപ്പെടുന്നതാണ് പുതിയ ഭൂപടം. ഭൂപടം പാസാക്കിയതുമുതൽ യുപിയിലെ തെറായി മേഖലയിലെ ലഖിംപൂർ ഖേരി ജില്ലയിലെ അതിർത്തികളിൽ നേപ്പാളി പൗരന്മാർ അധിനിവേശവും ആരംഭിച്ചു. നേപ്പാളിന്‍റെ പ്രവര്‍ത്തി ഇന്ത്യ നിരസിച്ചുവെങ്കിലും, നേപ്പാൾ പാർലമെന്‍റ് പുതിയ ഭൂപടം പാസാക്കിയത് അതിർത്തി നിരയിൽ നേപ്പാളിന്‍റെ സ്ഥാനം കർശനമാക്കിയതിന്‍റെ സൂചനയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.