ലഖ്‌നൗ: ഉത്തർ പ്രദേശിൽ കുടുങ്ങിക്കിടന്ന 26 നേപ്പാൾ പൗരന്മാരെ തിരികെ കൊണ്ടു പോകാൻ തയ്യാറായി നേപ്പാൾ ഭരണകൂടം. തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് 26 പൗരന്മാരെയാണ് തിരികെ കൊണ്ടുപോകാൻ തയ്യാറാകാതിരുന്നത്. നേപ്പാൾ ഭരണകൂടം വിസമ്മതിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. എന്നാൽ 2738 പൗരന്മാരെ ഭരണകൂടം നേപ്പാളിലേക്ക് രൂപൈദിഹ അതിർത്തിയിലൂടെ തിരികെ കൊണ്ടുപോയിരുന്നു. കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളിൽ നിന്നായി 5,500 പൗരന്മാരെ പരസ്‌പരം കൈമാറിയിരുന്നു. തുടർന്നാണ് പൗരന്മാരെ തിരികെ കൊണ്ടുപോകാൻ നേപ്പാൾ ഭരണകൂടം തയ്യാറായത്.
പൗരന്മാരെ തിരികെ കൊണ്ടുപോകാൻ തയ്യാറായി നേപ്പാൾ ഭരണകൂടം - ഉത്തർ പ്രദേശ്
തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് 26 പൗരന്മാരെ തിരികെ കൊണ്ടുപോകാൻ നേപ്പാൾ ഭരണകൂടം തയ്യാറാകാതിരുന്നത്.