ETV Bharat / bharat

വിദ്യാഭ്യാസ നയം വിദ്യാർഥികളുടെയും അധ്യാപകരുടെയും കഴിവ് വർധിപ്പിക്കും; രമേശ് പൊഖ്രിയാൽ - National education policy 2020

വെള്ളിയാഴ്ച നടന്ന 'നാഷണൽ എഡ്യൂക്കേഷൻ പോളിസി - 2020: ബ്രൈറ്റ് ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ' എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. പുതിയ നയത്തിന് രാജ്യവ്യാപകമായി അംഗീകാരം നൽകിയതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ നയം  രമേശ് പൊഖ്രിയാൽ  ദേശീയ വിദ്യാഭ്യാസ നയം 2020 വാർത്തകൾ  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്  NEP 2020 focusses on nation-building of students, teachers and institutions: Pohkriyal  National education policy 2020
വിദ്യാഭ്യാസ നയം വിദ്യാർഥികളുടെയും അധ്യാപകരുടെയും കഴിവ് വർധിപ്പിക്കും; രമേശ് പൊഖ്രിയാൽ
author img

By

Published : Sep 26, 2020, 2:31 PM IST

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം വിദ്യാർഥികളുടെയും അധ്യാപകരുടെയും കഴിവ് വർധിപ്പിക്കലിനാണ് ഉന്നൽ നൽകുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പറഞ്ഞു. പുതിയ നയം രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച നടന്ന 'നാഷണൽ എഡ്യൂക്കേഷൻ പോളിസി - 2020: ബ്രൈറ്റ് ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ' എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. പുതിയ നയത്തിന് രാജ്യവ്യാപകമായി അംഗീകാരം നൽകിയതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ നയം വിദ്യാർഥികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിൽ മാത്രമല്ല, അധ്യാപകരുടെയും സ്ഥാപനങ്ങളെയും ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു. "ഒരു നയത്തെക്കുറിച്ച് രാജ്യം മുഴുവൻ ആവേശഭരിതരാകുന്നത് ഇതാദ്യമാണ്. എൻ‌ഇ‌പിക്കായി ഞങ്ങൾക്ക് 15 ലക്ഷത്തിലധികം നിർദേശങ്ങൾ ലഭിച്ചു. രാജ്യത്തെ ജനങ്ങളിൽ നിന്ന് ഇനിയും കൂടുതൽ അഭിപ്രായങ്ങൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" പൊഖ്രിയാൽ പറഞ്ഞു.

എൻഇപിക്കായി ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും ഈ പൊളിസി നടപ്പിലാക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.