ന്യൂഡൽഹി: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്ന് 1,25,000 ഇന്ത്യക്കാർ മടങ്ങിയെത്തിയതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ജൂൺ 23ന് 6,037 പേർ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി വിദേശത്ത് കുടുങ്ങിയ 2,50,087 ഇന്ത്യൻ പൗരന്മാർ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മെയ് 7 മുതൽ ആരംഭിച്ച വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടത്തിലാണ്. മൂന്നാം ഘട്ടം ജൂൺ 11 ന് ആരംഭിച്ചു. മൂന്നാം ഘട്ടത്തിൽ ഇന്ത്യക്ക് 191 ഫീഡർ വിമാനങ്ങൾ ഉൾപ്പെടെ 550 വിമാനങ്ങൾ ഉണ്ടായിരിക്കും.
വന്ദേ ഭാരത് മിഷൻ; 1,25,000 ഇന്ത്യക്കാർ മടങ്ങിയെത്തിയെന്ന് ഹർദീപ് സിംഗ് പുരി - Vande Bharat Mission
ജൂൺ 23ന് 6,037 പേർ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതായി അദ്ദേഹം അറിയിച്ചു