ETV Bharat / bharat

നോർത്ത് ഈസ്റ്റ് ഡെൽഹി അക്രമത്തിൽ മറ്റൊരു പ്രതിക്കും ജാമ്യം നിഷേധിച്ചു

കുറ്റകൃത്യത്തിന്‍റെ വസ്‌തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ അപേക്ഷകന് ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്നും അതിനാൽ ജാമ്യാപേക്ഷ തള്ളുന്നുവെന്നും അഡീഷണൽ സെഷൻസ് ജഡ്‌ജി യാദവ് പറഞ്ഞു.

rattan lal murder  ന്യൂഡൽഹി  ഹെഡ് കോൺസ്റ്റബിൾ റത്തൻ ലാൽ  റത്തൻ ലാൽ കൊലപാതകം  new delhi  head constable rattan lal
നോർത്ത് ഈസ്റ്റ് ഡെൽഹി അക്രമത്തിൽ മറ്റൊരു പ്രതിക്കും ജാമ്യം നിഷേധിച്ചു
author img

By

Published : Oct 19, 2020, 4:16 PM IST

ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ദില്ലി അക്രമത്തിനിടെ ഹെഡ് കോൺസ്റ്റബിൾ റത്തൻ ലാലിനെ കൊലപ്പെടുത്തിയ കേസിൽ ഷദാബ് അഹ്മദിന്‍റെ ജാമ്യാപേക്ഷ കർക്കാർദുമ കോടതി തള്ളി. ഷദാബ് അഹ്മദിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും അദ്ദേഹം ദില്ലി നിവാസിയല്ലാത്തതിനാൽ അപകടമുണ്ടാകാമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് അഡീഷണൽ സെഷൻസ് ജഡ്‌ജി വിനോദ് യാദവ് പറഞ്ഞു. ഹെഡ് കോൺസ്റ്റബിൾ ലാലിനെ കൊലപ്പെടുത്തിയ സമയത്തോ അതിനുശേഷമോ പ്രതി സംഭവസ്ഥലത്തോ പരിസരത്തോ ഉണ്ടായിരുന്നുവെന്നും ഒളിവിൽപോയ പ്രതികളായ ഉപാസന, അഥർ, തബസ്സും, സൽമാൻ സിദ്ദിഖി എന്നിവരുമായി അഹ്മദ് നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പ്രോസിക്യൂഷനിൽ നിന്ന് ലഭിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ടെന്നും കോടതി പറഞ്ഞു. കുറ്റകൃത്യത്തിന്‍റെ വസ്‌തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ അപേക്ഷകന് ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്നും അതിനാൽ ജാമ്യാപേക്ഷ തള്ളുന്നുവെന്നും അഡീഷണൽ സെഷൻസ് ജഡ്‌ജി യാദവ് പറഞ്ഞു. പ്രതികളായ മുഹമ്മദ് ഡാനിഷ്, മുഹമ്മദ് ഇബ്രാഹിം, ബദ്രുൽ ഹസൻ, മുഹമ്മദ് ആരിഫ് എന്നിവരുടെ ജാമ്യാപേക്ഷ യഥാക്രമം ജൂൺ 30, സെപ്റ്റംബർ 19, സെപ്റ്റംബർ 30 തീയതികളിലെ വിശദമായ ഉത്തരവുകൾ പ്രകാരം കോടതി തള്ളിയിരുന്നു.

ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ചിനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് ഇത് ഒരു പ്രത്യേക കേസാണെന്ന് വ്യക്തമാക്കി. പൊതുജനങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നവരെ പ്രക്ഷോഭകർ മർദിച്ചത് വലിയ ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. സംഭവം നടന്ന സ്ഥലത്ത് നിന്ന് വളരെ അകലെയല്ലാതെ ശിവ് വിഹാർ തിരാനയിലോ പരിസരത്തോ ചന്ദ് ബാഗ് പുലിയയ്ക്കടുത്തോ മുൻപും നിരവധി കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊലപാതകശ്രമം, ക്രമസമാധാന തകരൽ, വലിയ തോതിലുള്ള തീപിടുത്തം, കൊള്ള, പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കൽ എന്നീ നിരവധി കേസുകൾ ഈ ഭാഗങ്ങളിൽ നടന്നുവെന്നും സംഭവത്തിൽ സിസിടിവി ക്യാമറകൾ തകർന്നിരുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇക്കാര്യത്തിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ചതിനാൽ അപേക്ഷകനെ കസ്റ്റഡി ചോദ്യം ചെയ്യലിന് വിടേണ്ട ആവശ്യമില്ലെന്നും പ്രതിക്ക് ജാമ്യം നൽകണമെന്നും അഹ്മദിന്‍റെ അഭിഭാഷകൻ വാദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.