ETV Bharat / bharat

ബിഹാറിൽ എൻഡിഎക്ക് ഭരണതുടർച്ചയുണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് - നിതീഷ്‌ കുമാർ

ബിഹാർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ആത്മ നിർഭർ ബിഹാർ പ്രചരണത്തിന് ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ ഇന്ന് തുടക്കമിടും

NDA will win 220 seats in Bihar elections  form govt under Nitish Kumar: Nityanand Rai  NDA  Nityanand Rai  BJP  bihar elections  patna  nitish kumar  ബിഹാർ  എൻഡിഎ മുന്നണി  പട്‌ന  ബിഹാർ തെരഞ്ഞെടുപ്പ്  നിതീഷ്‌ കുമാർ  നിത്യാനന്ദ് റായ്
ബിഹാറിൽ എൻഡിഎക്ക് ഭരണതുടർച്ചയുണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ്
author img

By

Published : Sep 12, 2020, 11:53 AM IST

പട്‌ന: ബിഹാറിൽ എൻഡിഎ മുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. നീതിഷ് കുമാർ 220 സീറ്റോടെ ഭരണത്തിൽ തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്ര നിർമാണം, രാജ്യത്ത് നടന്ന വികസന പ്രവർത്തനങ്ങൾ, കൊവിഡ് സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജനങ്ങളെ സഹായിക്കാനെടുത്ത നടപടികൾ തുടങ്ങിയവ തെരഞ്ഞെടുപ്പിൽ ചർച്ചയാകും.

ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ അധ്യക്ഷനായ പാർട്ടി തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആത്മനിർഭർ ബിഹാറിലൂടെ ആത്മനിഭർ ഭാരതമെന്ന ലക്ഷ്യത്തിലേക്കാണ് ശ്രമിക്കുന്നതെന്നും കാർഷിക അധിഷ്‌ഠിതമായ വ്യവസായങ്ങൾ ബിഹാറിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആത്മനിർഭർ ബിഹാർ പ്രചാരണത്തിന് ജെ.പി നദ്ദ ഇന്ന് തുടക്കമിടും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.