ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ വ്യാഴാഴ്ച പുറത്തുവിട്ട 2018-ലെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്ത ഇന്ത്യന്‍ സംസ്ഥാനം അസം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 66 കേസുകളാണ് അസമില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തൊട്ട് പുറകെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുമുണ്ട്. മധ്യപ്രദേശില്‍ 46, ഉത്തര്‍പ്രദേശില്‍ 41, ഹരിയാനയില്‍ 26 എന്നിങ്ങനെയാണ് കണക്കുകള്‍. പല കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടാത്തതിനാല്‍ ഈ കണക്കുകള്‍ ഇനിയും കൂടുമെന്ന് ഉധ്യോഗസ്ഥർ പറയുന്നു.
2017 നെ അപേക്ഷിച്ച് 2018 ൽ ബലാത്സംഗ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. എൻസിആർബി റിപ്പോർട്ട് അനുസരിച്ച് 2017 ൽ ഇന്ത്യയില്‍ 223 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ 2018 ൽ ഇത് 291 ആയി ഉയർന്നു. 2017 ൽ ഉത്തർപ്രദേശായിരുന്നു ബലാത്സംഗ കേസുകളിൽ ഒന്നാമത്. 64 കേസുകള്‍. അന്ന് 27 കേസുകള്‍ മാത്രമാണ് അസമില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2017 ൽ മഹാരാഷ്ട്രയിൽ 26 ബലാത്സംഗ കേസുകളും മധ്യപ്രദേശിൽ 21 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 2017 നെ അപേക്ഷിച്ച് 2018 ൽ ബലാത്സംഗ കേസുകളിൽ 31 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളിലും അസം തന്നെയാണ് മുന്‍പന്തിയില്‍. 295 സൈബർ കേസുകളാണ് അസമില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 208 സൈബർ കുറ്റകൃത്യങ്ങളുമായി ഒഡീഷ രണ്ടാം സ്ഥാനത്താണ്. 2018 ൽ
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണത്തിലും ഒട്ടും കുറവല്ലെന്നും എൻസിആർബി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.