ETV Bharat / bharat

നടി കങ്കണ റണൗട്ടിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലവുമായി ബന്ധമില്ലെന്ന് ശരദ് പവാർ

author img

By

Published : Sep 11, 2020, 4:13 PM IST

ബിഎംസി പൊളിച്ചുമാറ്റിയ കെട്ടിടം എൻ‌സി‌പി നേതാവിന്‍റെയാണെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു.

Sharad Pawar  NCP leader Sharad Pawar has denied any involvement in Kangana Ranaut's property  Kangana Ranaut  NCP leader Sharad Pawar  നടി കങ്കണ റണൗട്ട്  എൻസിപി നേതാവ് ശരദ് പവാർ
ശരദ് പവാർ

മുംബൈ: ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പൊളിച്ചുമാറ്റിയ നടി കങ്കണ റണൗട്ടിന്‍റെ സ്വത്ത് വകകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. പൊളിച്ചുമാറ്റിയ കെട്ടിടം എൻ‌സി‌പി നേതാവിന്‍റെയാണെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു.

നടൻ സുശാന്ത് സിങ്ങ് രജ്‌പുത്തിനെ കഴിഞ്ഞ ജൂണിൽ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ നടത്തിയ പരാമർശങ്ങളിൽ നടി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയുള്ള കങ്കണയുടെ പരാമർശത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇവർക്ക് വൈ-പ്ലസ് കാറ്റഗറി സെക്യൂരിറ്റി കവർ നൽകിയിരുന്നു. കൂടാതെ ബിഎംസിയുടെ വസ്തുവകകൾ കണ്ടുകെട്ടൽ നടപടിക്കെതിരെ നടി അടുത്തിടെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, ഭീമ കൊരെഗൊവ് വിഷയത്തിൽ ശരദ് പവാർ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു. നക്സലെന്ന് ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ നേതാക്കളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.