ETV Bharat / bharat

മയക്കുമരുന്ന് വേട്ടക്കിടെ എൻ‌സി‌ബി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

സംഭവത്തിൽ യൂസഫ് ഷെയ്ക്ക്, പിതാവ് അമിൻ ഷെയ്ക്ക്, വിപുൽ അഗ്രെ എന്നിവര്‍ അറസ്റ്റിലായി

author img

By

Published : Nov 23, 2020, 4:11 PM IST

NCB officials  എൻ‌സി‌ബി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം  മയക്കുമരുന്ന് വേട്ട  മുംബൈ  മഹാരാഷ്ട്ര  during raid in Mumbai
മയക്കുമരുന്ന് വേട്ടക്കിടെ എൻ‌സി‌ബി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

മുംബൈ: മഹാരാഷ്ട്രയിലെ സബർബൻ ഗോറെഗാവിൽ മയക്കുമരുന്ന് റെയ്ഡിനിടെ നാര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. അമ്പത് പേരടങ്ങുന്ന മയക്കുമരുന്ന് കടത്ത് സംഘം നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി എൻ‌സി‌ബി പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

ആക്രമണം നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ പറഞ്ഞു. സംഭവത്തിൽ യൂസഫ് ഷെയ്ക്ക്, പിതാവ് അമിൻ ഷെയ്ക്ക്, വിപുൽ അഗ്രെ എന്നിവരാണ് അറസ്റ്റിലായയത്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 353 അടക്കം പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും നിരവധിയാളുകൾ നിരീക്ഷണത്തിലാണെന്നും എൻ‌സി‌ബി അധികൃതർ പറഞ്ഞു. എൻ‌സി‌ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ, പൊലീസ് സൂപ്രണ്ട് വിശ്വ വിജയ് സിംഗ് എന്നിവരുൾപ്പെടെ അഞ്ചംഗ സംഘമാണ് റെയ്ഡ് നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.