മുംബൈ: മഹാരാഷ്ട്രയിലെ ഗാഡ്‌ചിരോലി ജില്ലയിൽ നക്‌സലുകൾ നാല് ട്രക്കുകൾക്ക് തീകൊളുത്തി. സഹപ്രവർത്തകയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് നക്‌സലുകൾ ട്രക്കുകൾക്ക് തീകൊളുത്തിയത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ സവർഗാവ്-മുരുംഗാവ് റോഡിലാണ് സംഭവം. ധനോറ താലൂക്കിലെ റോഡ് നക്‌സലുകൾ ഉപരോധിക്കുകയും നാല് ട്രക്കുകൾ കത്തിക്കുകയുമായിരുന്നു. മെയ് ഒന്നിന് വനിതാ നക്‌സലിസ്റ്റ് ശ്രുഞ്ജനക്കയെ പൊലീസ് കൊലപ്പെടുത്തിയിരുന്നു. ഇതിൽ അപലപിച്ച് നക്സലുകൾ ബുധനാഴ്ച ജില്ലയിൽ ബന്ദിന് ആഹ്വാനം ചെയ്തു. ശ്രുഞ്ജനയുടെ പേരിൽ 34 ആദിവാസികളെ കൊലപ്പെടുത്തിയതടക്കം 155 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ജില്ലയിലെ പൊയാർകോട്ടി-കോപർഷി വനമേഖലയിൽ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ നക്‌സലുകൾ നാല് ട്രക്കുകൾക്ക് തീകൊളുത്തി - Naxals set ablaze four trucks
സഹപ്രവർത്തകയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് നക്‌സലുകൾ ട്രക്കുകൾക്ക് തീകൊളുത്തിയത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ സവർഗാവ്-മുരുംഗാവ് റോഡിലാണ് സംഭവം.